പാലക്കാട്: കല്‍പ്പാത്തിയിലെ അഗ്രഹാര വീഥികളില്‍ താളവാദ്യങ്ങളുടെ അകമ്പടിയോടെ രഥപ്രയാണത്തിന് തുടക്കം കുറിച്ചു. ഇനിയുള്ള രണ്ടു നാളുകളില്‍ ഗ്രാമവീഥികള്‍ ദേവനഗരിയായി മാറും.
പത്തുദിവസത്തെ രഥോത്സവം നവംബര്‍ മാസത്തിലാണ്(മലയാള മാസം തുലാം 28,29,30) നടക്കുക. കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ ഉത്സവങ്ങളില്‍ ഒന്നാണ് ഇത്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തില്‍ നടക്കുന്ന അവസാനത്തെ മൂന്നുദിവസമാണ് അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ‘ക്തജനങ്ങള്‍ എത്തിച്ചേരുന്നത്. വിദേശത്തുനിന്നും നിരവധിപേര്‍ രഥോത്സവം കാണാനെത്തും.
ഇന്നലെ വിശ്വനാഥസ്വാമിക്ഷേത്രത്തിലെ മൂന്നുരഥങ്ങള് ഗ്രാമപ്രദക്ഷിണത്തിനിറങ്ങി. വിശാലാക്ഷിസമേത വിശ്വനാഥ സ്വാമിക്ക് പുറമെ വള്ളിദേവയാനീ സമേത സുബ്രഹ്മണ്യസ്വാമിയും ഗണപതിയുമാണ് പ്രയാണം ആരംഭിച്ചത്. ഇന്ന് പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥം രാവിലെ പത്തിനും പതിനൊന്നിനുമിടയില്‍ പ്രയാണം തുടങ്ങും. തിങ്കളാഴ്ച പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തിലേയും ചാത്തപ്പുരം പ്രസന്ന ഗണപതിക്ഷേത്രത്തിലെ രഥങ്ങളും ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. വൈകിട്ട് അഞ്ചിന് രഥോത്സവത്തിന്റെ പ്രധാന കേന്ദ്രമായ ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥസ്വാമി ക്ഷേത്ര പരിസരത്തെ തേരുമുട്ടിയില്‍ നടക്കുന്ന ദേവരഥ സംഗമത്തോടെ രഥോത്സവം സമാപിക്കും. .
രഥോത്സവത്തോടനുബന്ധിച്ച് ഡിടിപിസി നടത്തുന്ന കല്‍പ്പാത്തി സംഗീതോത്സവം ഇന്നലെ സമാപിച്ചു. സമാപനദിനത്തില്‍ ഡോ. ചേര്‍ത്തല കെ എന്‍ രംഗനാഥശര്‍മ കച്ചേരി അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: