കല്‍പ്പറ്റ :സംസ്ഥാന സര്‍ക്കാറിന്റെ പാര്‍പ്പിട നയരൂപവത്കരണത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ മൂന്ന് ഭൂമേഖലകളെയും പ്രതിനിധീകരിച്ച് ഗ്രാമീണ പാര്‍പ്പിട മേഖലയിലെ ഗണ-ഗുണപരമായ വ്യതിയാനങ്ങളെപ്പറ്റി പഠിക്കുന്നതിന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ സാമ്പിള്‍ സര്‍വെ നടത്തുന്നു. വയനാട്, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് സര്‍വെ. ജില്ലയിലെ തിരുനെല്ലി, നൂല്പുഴ, പനമരം, മുട്ടില്‍, മൂപ്പൈനാട് പഞ്ചായത്തുകളിലെ 20 ശതമാനം വാര്‍ഡുകളാണ് സര്‍വെക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. സര്‍വെയുടെ ജില്ലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഹോട്ടല്‍ ഗ്രീന്‍ഗേറ്റ്സ് കല്പറ്റയില് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ ജനറല്‍ വി. രാമചന്ദ്രന് നിര്‍വഹിച്ചു. ആധുനിക കാലത്ത് ഭവന നിര്‍മാണം ഒരു നിക്ഷേപ മേഖലയായി ഉയര്‍ന്നുവരികയും അത് സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഉത്തേജക ശക്തിയായി പ്രവര്‍ത്തിക്കുകയും അതുവഴി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അനിയന്ത്രിതമായ ജനസംഖ്യാ പെരുപ്പം ഉയര്‍ന്ന പാര്‍പ്പിട നിരക്കിന് വഴി തെളിയിച്ചു. ഈസാഹചര്യത്തില്‍ ഗ്രാമീണ പ്രദേശങ്ങളിലെ ഭവന-രൂരഹിതരുടെഎണ്ണം, ഗുണനിലവാരമുള്ള ഭവനങ്ങളുടെ ദൗര്‍ലഭ്യം, വീടുകളിലെ പൊതുവായസൗകര്യങ്ങള് തുടങ്ങിയകാര്യങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് സര്‍വേ നടത്തുന്നതെന്ന് രാമചന്ദ്രന് പറഞ്ഞു. ഡെ.ഡയറക്ടര്‍ ഇ. വി.പ്രേമരാജന്‍ അധ്യക്ഷതവഹിച്ചു. ജോ.ഡയറക്ടര്‍ ലതാകുമാരി, ജില്ലാഓഫിസര് കെ. എന്‍.അജിതകുമാരി, അഡി. ജില്ലാഓഫിസര് മുംതാസ് കാസിം, റിസര്‍ച്ച് ഓഫിസര്‍ കിരണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: