നമരം : ഗവ.ഹയര്സെക്കന്ഡറിസ്കൂള് ഗ്രൗണ്ടില്‍ ഈ മാസം 17,18,19 തീയതികളില്‍ നടക്കുന്ന മാനന്തവാടി ഉപജില്ലാ കായിക മേളയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. എം.ഐ.ഷാനവാസ് എംപി, ഒ.ആര്.കേളു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി. ജില്ലാ കലക്ടര്‍ ബി.എസ്.തിരുമേനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് എന്നിവര്‍ രക്ഷാധികളാണ്. മറ്റു ഭാരവാഹികള്‍: പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്(ചെയര്‍.) പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം.എം.ജയരാജന്(ജനറല്‍ കണ്.) ഹെഡ്മിസ്ട്രസ് റോസമ്മ സാളി ഗ്രാമത്ത്, ജിഎല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് ചാക്കോ പ്രകാശ്(ജോ.കണ്). വിവിധ സബ്കമ്മിറ്റികളും രൂപവത്കരിച്ചു. യോഗത്തില്‍ പിടിഎ പ്രസിഡന്റ് എം.കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്തു. എ ഇ ഒ രമേശന് പ്രസംഗിച്ചു. റോസമ്മ സാളി ഗ്രാമത്ത് സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: