മലപ്പുറം: മഴ ഗണ്യമായി കുറഞ്ഞ ഈ വര്‍ഷം വരള്‍ച്ചയുടെ കാഠിന്യം കൂടുമെന്നതിനാല്‍ ഇനി ലഭിക്കുന്ന ഓരോ മഴത്തുള്ളിയും കരുതലോടെ സംഭരിക്കുന്നതിന് ജില്ലാ കലക്ടര്‍ എ.ഷൈനാമോളുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ബൃഹദ് പദ്ധതി. ‘അടുത്ത മഴ…എന്റെ കിണറിലേക്ക്’ എന്നതാണ് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പേര്. പണച്ചെലവില്ലാതെ സ്വന്തം അധ്വാനത്തിലൂടെ ഓരോ വീട്ടിലും മഴക്കുഴികള്‍ നിര്‍മിച്ച് പെയ്യാനിരിക്കുന്ന മഴയെങ്കിലും സ്വന്തം കിണറുകളിലേക്കും പറമ്പിലേക്കും റീചാര്‍ജ് ചെയ്യിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 15ന് രാവിലെ 10ന് കോഡൂര്‍ പഞ്ചായത്തില്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും.
കടുത്ത വരള്‍ച്ചയാണ് ജില്ലയെ കാത്തിരിക്കുന്നത്. അതിനുള്ള മുന്‍കരുതലായിട്ടാണ് ഈ പദ്ധതിക്ക് തുടക്കമിടുന്നത്. പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തു,
വരാനിരിക്കുന്ന വേനല്‍മഴയില്‍ ഉള്‍പ്പെടെ പ്രതീക്ഷിക്കപ്പെടുന്ന മഴവെള്ളം പരമാവധി പാടത്തും പറമ്പിലും കിണറുകളിലും സംഭരിക്കുന്ന ജനകീയ പദ്ധതിക്ക് ജില്ലാ പഞ്ചായത്തും ജില്ലയിലെ നഗര- ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളും പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. ഇത് സംബന്ധിച്ച് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ പദ്ധതി നടത്തിപ്പിനുള്ള പിന്തുണയും സജീവ പങ്കാളിത്തവും വാഗ്ദാനം ചെയ്തത്.
ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ക്ലബ്ബുകളുടെയും സന്നദ്ധ- സാമൂഹിക സംഘടനകളുടെയും യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കുകയും പൊതുസമൂഹത്തെ ബോധവത്ക്കരിക്കുകയും ചെയ്യും. ഓരോ വീട്ടിലും കിണറുകളോട് ചേര്‍ന്നും പറമ്പുകളിലും മഴക്കുഴികള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ മുന്‍കയ്യെടുക്കും. ഈ വര്‍ഷം മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മഴവെള്ള റീചാര്‍ജിങിനുള്ള പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി നടപ്പാക്കും. അടുത്ത വര്‍ഷം ബജറ്റില്‍ തന്നെ ഇതിന് തുക വകയിരുത്തുന്നതിന് മുന്‍കയ്യെടുക്കും. ജില്ലയിലെ സൗകര്യമുള്ള എല്ലാ വീടുകളിലും ഡിസംബര്‍ അഞ്ചിനകം മഴക്കുഴികള്‍ നിര്‍മിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപന മേധാവികളുടെ യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എ.കെ. നാസര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ചാര്‍ജ് എന്‍.കെ. ശ്രീലത, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: