ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ നടന്ന അഴിമതികളെ സംബന്ധിച്ചുള്ള വിജിലന്‍സ് അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റിയാരോപിച്ചു. എല്‍ഡിഎഫ് ഭരണത്തില്‍ നടന്ന വ്യാപക അഴിമതിയും പണതിരിമറിയും പുറത്തുവന്ന സാഹചര്യത്തില്‍ വിജിലന്‍സിന്റെ പ്രഥമിക അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് ഭരണം ലഭിച്ച യുഡിഎഫും, സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫും ചേര്‍ന്ന ഒത്ത് കളിച്ചു കൊണ്ട് പഞ്ചായത്തിലെ അഴിമതികളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി അഴിമതിക്ക് കൂട്ടു നില്‍ക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതിയിലും വ്യപകമായ അഴിമതികള്‍ നടത്താനുള്ള സാഹചര്യം സൃഷ്ടിച്ച് ഭരണ പ്രതിപക്ഷ ഭേദമന്യേ ഇരുമുന്നണികളും സാധാരണക്കാരായ ജനങ്ങളെ വഞ്ചിക്കുകയാണ്. പഞ്ചായത്തില്‍ ഇത് വരെ നടന്ന അഴിമതികള്‍ അന്വേഷിച്ച് കുറ്റക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിശാലാക്ഷന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിവേക് പരിയാരം, സുരേഷ് എരോല്‍, ദിനേശന് ഞെക്ലി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: