മുംബൈ: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട വിവാദ മദ്യ വ്യവസായി വിജയ് മല്ല്യയുടെ 1,700 കോടി രൂപയുടെ സ്വത്തുകൂടി കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി.
പണമിടപാടു തട്ടിപ്പുകള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജ് പി. ആര്. ഭാവ്കെയുടേതാണ് ഉത്തരവ്. എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ കൊടുത്ത സ്ഥാവര ജംഗമ വസ്തുക്കളുടെ പട്ടിക വിലയിരുത്തിയാണ് തീരുമാനം. മല്ല്യയുടെ സ്വത്തുക്കളൊന്നും ആര്‍ക്കും ഒരുവിധത്തിലും കൈമാറരുതെന്നും കോടതിവിധിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: