തൃശൂര്‍: ഭാവിയുടെ സുരക്ഷക്കായി മരങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടത് അതിപ്രാധാന്യമുള്ളതാണെന്നും കുട്ടികള്‍ അതില്‍ പങ്കാളികളാകേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വിലങ്ങന്കുന്നില് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലങ്ങന്കുന്നില് നടുന്നതിനുള്ള രക്തചന്ദനത്തൈ ഡോ.രജിതന്‍ കൈമാറി. ശ്രീഎമ്മിന്റെ 68-ാം പിറന്നാള്‍ സമ്മാനമായാണ് തൈനട്ടത്. അനില്‍ അക്കര എംഎല്‍എ, മേയര്‍ അജിത ജയരാജ്, പഞ്ചായത്ത് പ്രസിഡണ്ട് വി.ഒ.ചുമ്മാര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, കെ.രാധാകൃഷ്ണന്, ബാബു എം പാലിശ്ശേരി, പി.എ.മാധവന്, ഔഷധി മാനേജിങ്ങ് ഡയറക്ടര്‍ കെ.വി.ഉത്തമന്, കുഞ്ഞിരാമന്, സ്വാമി സദ്ഭവാനന്ദ, മുഹമ്മദലി ഷക്കാഫി, വര്‍ഗീസ് തരകന്, കലാമണ്ഡലം ക്ഷേമാവതി, സി.എ.കൃഷ്ണന്, സി.കെ.ശങ്കരനാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: