കൊച്ചി: ഭാരത നാവികസേനയിലെ വനിതാ നാവികരുമായി പായ്ക്കപ്പല്‍ മാഥേയി ഗോവയില്‍ നിന്ന് സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലേയ്ക്ക് യാത്രതിരിച്ചു. ഐഎന്‍എസ് മാണ്ഡോവിയുടെ ബോട്ട് പൂളില്‍ നടന്ന ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ മോണ്ടി ഖന്ന ഫ്ളാഗ് ഓഫ് ചെയ്തു. ഡിസംബര്‍ 15ന് വെസല്‍ കേപ് ടൗണില്‍ എത്തും. കേപ് ടൗണില്‍ നിന്നും ആരംഭിക്കുന്ന കേപ് ടു റിയോ റെയ്സില്‍ പങ്കെടുക്കുന്നതിനാണ് കപ്പല്‍ പുറപ്പെട്ടത്. ഡിസംബര്‍ 26നാണ് മത്സരം.
വനിതകളുടെ സംഘത്തെ ലഫ്. കമാന്റര്‍ വര്‍ദ്ധിക ജോഷി നയിക്കും. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘത്തെ ക്യാപ്റ്റന്‍ അതൂല്‍ സിന്‍ഹ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: