കുട്ടികള്‍ മുതിര്‍ന്നവരെ ആദരിക്കണം. മുതിര്‍ന്നവര്‍ കടന്നുവന്നാല്‍ എഴുന്നേല്ക്കുക, അവരുടെ പാദം തൊട്ടുവന്ദിക്കുക, അവര്‍ ഇരുന്നതിനുശേഷം മാത്രം ഇരിക്കുക, മുതിര്‍ന്നവരെ പരിഹസിക്കാതിരിക്കുക, ഉച്ചത്തിലും എതിര്‍ത്തും മറുപടി പറയാതിരിക്കുക, ഭവ്യമായി വിളികേള്‍ക്കുക, അവര്‍ പറയുന്നത് അനുസരിക്കുക. ഇതൊക്കെ കുടുംബത്തിന്റെ ഭദ്രതയ്ക്ക് ആവശ്യമാണ്. അതുപോലെ, പുറത്തുപോകാന്‍ അനുമതി ചോദിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വാത്സല്യപൂര്‍വം ‘ഉമ്മ’ കൊടുക്കുവാനും മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. തങ്ങള്‍ സ്നേഹിക്കപ്പെടുന്നു എന്ന ബോധം അവര്‍ക്കുണ്ടാക്കണം. മക്കളുടെ സ്നേഹം കല്ലിനകത്തിരിക്കുന്ന തേന്‍പോലെ ആകരുത്.
മക്കളേ, ആചാരത്തിന്റെ അടിത്തറ പ്രേമമാകണം. വെറുതെ ചടങ്ങിന് എന്തെങ്കിലും കാട്ടിക്കൂട്ടുന്നതില്‍ അര്‍ത്ഥമില്ല. എന്തുചെയ്യുന്നതും വിനയത്തോടും ഭക്തിയോടും ശുദ്ധസങ്കല്പത്തോടും കൂടി ആയിരിക്കണം. അച്ചടക്കമുണ്ടാകണമെങ്കില് വിനയവും കീഴ്വഴക്കവും വേണം. മെഷീനില്‍ ഗ്രീസ് പുരട്ടുന്നതുപോലെയാണ്, നമ്മളിലെ വിനയവും കീഴ്വഴക്കവും. ഗ്രീസ് പുരട്ടാതെ മെഷീന് ഓടിച്ചാല്‍ അത് തകരാറിലാകും.
കുട്ടികളെ ചെറുപ്പത്തില്‍തന്നെ മാതൃഭാഷ പഠിപ്പിക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. വീട്ടില്‍ സംസാരിക്കുന്നത് മാതൃഭാഷയില്‍ത്തന്നെ ആയിരിക്കണം. നമ്മുടെ സംസ്കാരത്തെക്കുറിച്ച് അറിവും അഭിമാനവും ഉണ്ടാകത്തക്കവിധം വേണം കുട്ടികളെ വളര്‍ത്തുവാന്‍. കുട്ടികള്‍ക്ക് നമ്മുടെ സംസ്കാരത്തിന് യോജിച്ച നാമങ്ങള്‍ പേരായി നല്‍കണം.
ഭഗവത് കഥകളും മറ്റും പറഞ്ഞുകൊടുത്ത് അവരില്‍ ചെറുപ്പത്തിലേ നല്ല സംസ്കാരം വളര്‍ത്തണം. ഒരുകാലത്ത്, എല്ലാവരും കുട്ടിക്കാലത്തുതന്നെ സംസ്കൃതഭാഷ പഠിച്ചിരുന്നു. അവരില്‍ അതുകൊണ്ട് ആദ്ധ്യാത്മിക സംസ്കാരം വേഗം വേരുറയ്ക്കുകയും ചെയ്തു. ശാസ്ത്രം പഠിക്കാത്തവര്‍ക്കുപോലും അന്ന് ആദ്ധ്യാത്മിക തത്വങ്ങള്‍ മനസ്സിലാക്കി ജീവിക്കുവാന്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: