തിരുവനന്തപുരം: പിന്‍വലിച്ച 500,1000 രൂപയുടെ നോട്ടുകള്‍ സഹകരണ ബാങ്കുകളും സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. നിക്ഷേപമായി മാത്രമേ പണം സ്വീകരിക്കാവൂ എന്നും പഴയ നോട്ടുകള്‍ മാറി നല്കാന് പാടില്ലെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ സഹകരണ ബാങ്കുകള്‍ മുതല്‍ താഴേക്കുള്ള ബാങ്കുകള്‍ക്കാണ് ഇതിന് അനുമതി. സഹകരണ ബാങ്കുകള്‍ നേരത്തെ പിന്‍വലിച്ച നോട്ടുകള്‍ വാങ്ങാന്‍ തയാറായിരുന്നില്ല. നിക്ഷേപമായും ഇത്തരം നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ആര്‍ബിഐയുടെ പുതിയ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: