അമ്പലപ്പുഴ: എഞ്ചിനിയറിങ് കോളേജില്‍ സംഘര്‍ഷം, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാല് പേരെ ആശുപത്രിയില്‍ പ്രവേശിച്ചു. പുന്നപ്ര വാടയ്ക്കല്‍ ഇന്‍ജിനിയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കോട്ടയം ചിങ്ങോലി മാമൂട് വീട്ടീല് അന്‍ജു അലക്സ്, (21) തൃശൂര്‍ ആലത്തൂര്‍ ചക്കാലയ്ക്കല്‍ റിജോ (21), തലവടി മണപ്പറമ്പ് വീട്ടീല്, നിഥിന് പ്രസാദ്. നിഥിന് പ്രസാദിന്റെ അച്ഛന് പി. പ്രസാദ് (52) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെ കോളേജ് കാമ്പസിലായിരുന്നു സംഭവം. കഴിഞ്ഞ ഓണാഘോഷത്തിനിടെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നിഥിന് പ്രസാദ് അലക്സിനെയും റിജോയയും മര്‍ദ്ദിയ്ക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ റിജോയ്ക്കെതിരെ പ്രന്സിപ്പിലിന് പരാതി നല്കി. ഇതേത്തുടര്‍ന്ന് ഇരുകൂട്ടരും വീണ്ടും ഏറ്റുമുട്ടി. പ്രിന്‍സിപ്പാള്‍ നിഥിന് പ്രസാദിന്റെ പിതാവിനെ ഫോണിലൂടെ വിളിച്ച് കോളേജ് ഓഫീസില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓഫീസിലെത്തിയ നിഥിന് പ്രസാദിന്റെ പിതാവ് പ്രസാദിന് ഓഫീസില്‍ കുഴഞ്ഞുവീണ് പരിക്കേല്‍ക്കുകയുമായിരുന്നു. പുന്നപ്ര എസ്സ്ഐ ഇ.ഡി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: