കല്‍പ്പറ്റ : സംസ്ഥാന ധനകാര്യ മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് ബിജെ പി ആവശ്യപ്പെട്ടു. കേരള ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന ജന ങ്ങളില്‍ പരിഭ്രാന്തി പരത്താന്‍ ഉദ്ദേശ്ശിച്ചാണ്. കള്ളപ്പണം തടയാനും കള്ളനോട്ട് തടയാനും വേണ്ടി കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ച ധീരമായ നടപടിയെ രാജ്യം മുഴുവന്‍ അംഗീകരിച്ചപ്പോള്‍ കേരളത്തിലെ ധനകാര്യ മന്ത്രി വളരെ പുച്ഛത്തോടുകൂടിയാണ് ഈ നടപടിയെ കണ്ടത്. ഇത് കള്ളപ്പണക്കാരെ സഹായിക്കുന്ന നിലപാടാണ്. കേരളത്തിന്റെ ധനകാര്യ മന്ത്രിയായ തോമസ് ഐസക്ക് സിപി എമ്മിന്റെ നേതാവായാണ് സംസാരിക്കുന്നത്. ഇത്തരം അപഹാസ്യമായ നിലപാട് മന്ത്രി പിന്‍വലിക്കണമെന്നും കേന്ദ്ര ഗവണ്മെന്റിന്റെ നടപടിയെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും ബിജെപി സംസ്ഥാന സമിതി അംഗം കെ.സദാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: