ന്യൂദല്‍ഹി: കള്ളപ്പണം നിയന്ത്രിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് സ്വാഗാതാര്ഹമായെങ്കിലും ഇതിന് പിന്നാലെയുള്ള വ്യാജ പ്രചരണങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി.
500, 1000 നോട്ടകള്ക്ക് പകരമായി പുതിയതായി പുറത്തിറങ്ങുന്ന 2000 രൂപയില്‍ നാനോ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നാനോ ചിപ്പെന്നാല്‍ സിഗ്നല്‍ പ്രതിഫലന സംവിധാനമാണ്. എവിടെയാണു കറന്‍സി എന്ന് സര്‍ക്കാരിന് അറിയാന്‍ കഴിയും. 120 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍പോലും സിഗ്നല്‍ ലഭിക്കും. കറന്‍സിക്ക് കേടുവരുത്താതെ ഈ നാനോ ചിപ്പ് നീക്കാന്‍ പറ്റില്ല. ഉപഗ്രഹങ്ങള്‍ക്കുപോലും ഈ നോട്ടുകള്‍ നിരീക്ഷിക്കാനാവും. എവിടെയെങ്കിലും കൂടുതല്‍ കറന്‍സി ഒന്നിച്ച് ഇരിപ്പുണ്ടെന്നു കണ്ടാല്‍ ആ വിവരം ഉപയോഗിച്ചു തെരച്ചില്‍ നടത്താനാവും എന്നത് ഉള്‍പ്പടെയായിരുന്നു പ്രചരണം.
പുറത്തിറങ്ങാന്‍ പോകുന്ന 2,000 രൂപ നോട്ടിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: