വാഷിങ്ടണ്‍: യുഎസ് സെനറ്റിലേക്ക് രണ്ട് ഭാരതീയര്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടു.കമല ഹാരിസും, രാജാ കൃഷ്ണമൂര്‍ത്തിയുമാണ് അമേരിക്കയില്‍ ഭാരതത്തിന്റെ അഭിമാനമുയര്‍ത്തിയത്.ഇരുവരും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളാണ്.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ലോറെറ്റ സാഞ്ചേസിനെയാണ് കമല പരാജയപ്പെടുത്തിയത്. കാലിഫോര്‍ണിയയിലെ ആദ്യത്തെ വനിതാ അറ്റോര്‍ണി ജനറലും കമലയാണ്.
ചെന്നൈയില്‍ നിന്ന് 1960 ല്‍ യുഎസിലേക്കു കുടിയേറിയ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ വംശജന് ഡൊണാള്‍ഡ് ഹാരിസിന്റേയും മകളായി ഓക്ലന്‍ഡിലായിരുന്നു കമലയുടെ ജനനം. മാതാപിതാക്കള്‍ കോളേജ് പ്രഫസര്‍മാരായിരുന്നു.
ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദവും കലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട് കമല. അഭിഭാഷകനായ ഡഗ്ളസ് ആണ് ഭര്‍ത്താവ്.
നാല്‍പ്പത്തിമൂന്നുകാരനായ രാജ കൃഷ്ണമൂര്‍ത്തി ഇല്ലിനോയിസില്‍ നിന്നാണ് സെനറ്റിലേക്ക് മത്സരിച്ചത്. ന്യൂഡല്‍ഹി സ്വദേശിയാണ് രാജ കൃഷ്ണമൂര്‍ത്തി. ഈ വര്‍ഷം ആദ്യം ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ സ്പീക്കറായും കൃഷ്ണമൂര്‍ത്തി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാരത്തിലാണ് ജനിച്ചെങ്കിലും രാജ വളര്‍ന്നതും പഠിച്ചതുമെല്ലാം അമേരിക്കയില്‍ തന്നെയായിരുന്നു. ആദ്യമായി സെനറ്റിലെത്തുന്ന ഭാരതീയനാണ് കൃഷ്ണമൂര്‍ത്തി. അഭിഭാഷകന്, വ്യവസായി, എഞ്ചിനിയര്‍ എന്നി മേഖലകളില്‍ കൃഷ്ണമൂര്‍ത്തി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: