കല്‍പ്പറ്റ : ജില്ലയിലെ ക്രഷര്‍, ക്വാറി കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രഷര്‍, ക്വാറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ക്വാറി, ക്രഷര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ചെറുകിട പാറമടകളെ എം.ഒ.ഇ.എഫില്‍ നിന്ന് ഒഴിവാക്കുക, റവന്യു പാറമടകള്‍ക്ക് എന്‍.ഒ.സി അനുവദിക്കുക, തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക, ജില്ലാ ഭരണകൂടം നീതി നടപ്പാക്കുക, ക്വാറി മേഖല തകര്‍ക്കാനുള്ള ഗൂഡനീക്കങ്ങള്‍ തിരിച്ചറിയുക, കപട പരിസ്ഥിത വാദികളെ തിരിച്ചറിയുക, നിര്‍ഭയമായി ജോലി ചെയ്യാന്‍ അനുവദിക്കുക, റവന്യു ക്വാറികളിലെ പ്രശ്നം പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കുക, ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച അശാസ്ത്രീയ ഭരണ നിവാരണ നിയമം പുനപരിശോധിക്കുക, പാവപ്പെട്ട കരിങ്കല്‍ തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.
ക്രഷര്‍, ക്വാറി കോഓര്‍ഡിനേഷന്‍ സംസ്ഥാന കണ്‍വീനര്‍ പ്രസാദ് വെള്ളിലഴകം ഉദ്ഘാടനം ചെയ്തു. പയന്തോത്ത് നാസര്‍ അധ്യക്ഷത വഹിച്ചു. ജോണ്സണ് കൂവക്കല്‍ സ്വാഗതം പറഞ്ഞു. പി.എ. മുഹമ്മദ്, പി.വി.ബാലചന്ദ്രന്, സി.മൊയ്തീന്‍കുട്ടി, പി.പി. ആലി, എന്‍.ഒ.ദേവസ്യ, എ.എ.സുധാകരന്, ജോയി, മനോജ്, ക്വാറി അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മൈക്കിള്‍, സെയ്ത് കണ്ണൂര്‍, ശാന്തകുമാര്‍ പാലക്കാട്, എ.വി.ജോണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: