മാനന്തവാടി : അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി കോളനിക്ക് സമീപത്തെ പുഴയിലാണ് തിങ്കളാഴ്ച രാവിലെ ഏകദേശം ഇരുപത്തിരണ്ട് വയസ്സ് പ്രായമുള്ള കൊമ്പനാനയെ അവശനിലയില്‍ ണ്ടെത്തിയത്.
വിവരമറിഞ്ഞ് വൈ ല്‍ഡ് ലൈഫ് ഡിഎഫ്ഒ ധനേഷ്കുമാര്‍, അസി.വൈല്‍ഡ് ലൈഫ് വാര്ഡന് ഏ.കെ. ഗോപാലന് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി. കാട്ടാനയെ ജെസിബി ഉപയോഗിച്ച് കരയിലെത്തിച്ചു. വെറ്ററിനറി സര്ജന് നടത്തിയ പരിശോധനയില്‍ കാലിന് നീര് കണ്ടെത്തി തുടര്‍ന്ന് ചികിത്സ ആരംഭിക്കുകയായിരുന്നു.
വെറ്ററിനറി സര്ജന്മാരായ ഡോ. ജിജിമോന്, അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ജീവന് നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ചൊവ്വാഴ്ച്ച പുലര്‍ച്ചെയോടെ ആന ചരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: