കല്‍പ്പറ്റ:വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ‘മാതൃഭാഷാ നമ്മുടെ ഭരണഭാഷ- പ്രതീക്ഷകളും പ്രതിസന്ധികളും’ എന്ന വിഷയത്തില്‍ ഭാഷ സെമിനാര്‍ നടത്തി. ബാലന് വേങ്ങര ഉദ്ഘാടനം ചെയ്തു.വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ കവിയരങ്ങ്, ബാലാമണിയമ്മ പുരസ്കാര ജേതാവായ ഡെല്‍ന നിവേദിത ഉദ്ഘാടനം ചെയ്തു. അതുല്‍ പൂതാടി, മനുകൃഷ്ണ, ശ്രേയ, പി.ജി.ലത, ശ്രീജ കൊളവയല്‍, ടി അബ്ദുള്‍ റഷീദ് എന്നിവര്‍ കവിതകളവതരിപ്പിച്ചു.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.എസ് .അശ്വിന്‍കുമാര്‍. അധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്.രവികുമാര്‍ , ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ടി.അബ്ദുള്‍ റഷീദ് ,.എം.എം.ഗണേഷ്, എ.എം.പൊന്നപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: