നെന്മാറ: നെല്ലിയാമ്പതി യാത്രക്കിടെ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത് വന്‍ അപകടങ്ങള്‍.പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്കുള്ള റോഡിനുഇരുവശവും സംരക്ഷണഭിത്തികളോ കല്ലുകളോ മാര്‍ഗ്ഗരേഖകളോ ഇല്ല. 14-്ാം മൈല്‍ വളവില്‍ സംരക്ഷണഭിത്തികള്‍ ഇല്ലാത്തതിന ാല് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. ചിലഭാഗങ്ങളില്‍ ഭിത്തികള്‍ ഉണ്ടെങ്കിലും അവ ഇടിഞ്ഞനിലയിലാണ്. അടുത്തിടെ പെരിന്തല്‍മണ്ണയില്‍ നിന്നെത്തിയം വിനോദസഞ്ചാരികളുടെ ഒരു കാര്‍ ഇരുന്നൂറടി താഴ്ച്ചയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ നെന്മാറ താലൂക്ക് ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മാത്രവുമല്ല റോഡിന്റെ ഇരുവശങ്ങളിലെ നിരവധി മരങ്ങള്‍ ഉണങ്ങി ജീര്‍ണ്ണിച്ച് ഏതുസമയത്തും കടപുഴകി വീഴാറായ നിലയിലാണ്. ഇടക്കിടെ വന്മരങ്ങള് കടപുഴകി വീണ് മണിക്കൂറുകണക്കിന് ഗതാഗതംതടസപ്പെടുന്നുണ്ട്.
അപകടം നടക്കുകയോ,മരം വീഴുകയോ ചെയ്താല്‍ 28 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചുവേണം നെന്മാറ സാമൂഹ്യആരോഗ്യകേന്ദ്രത്തിലെത്തുവാന്. എന്നാല്‍ ആശുപത്രിയാവട്ടെ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്.പ്രാഥമികശുശ്രൂഷ നല്കി മറ്റുആശുപത്രികളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. 30 കിലോമീറ്റര്‍ സഞ്ചരിച്ച് പാലക്കാടോ, 48 കിലോമീറ്റര്‍ താണ്ടി തൃശൂരോ വേണം ചികിത്സക്കായി പോകുവാന്‍.
നെന്മാറയില് നിന്ന ആംബുലന്‍സ് അപകടസ്ഥലത്തെത്തി തിരിച്ച് 80 കിലോമീറ്റര്‍ യാത്രചെയ്ത് ആശുപത്രിയിലെത്തുമ്പോഴേക്കും ജീവന്പോയിട്ടുണ്ടാവും. നെല്ലിയാമ്പതി നിവാസികളായ ഗര്‍ഭിണികള്‍ ആശുപത്രിയിലേക്ക് എത്തുമ്പേഴ്ക്കും വാഹനത്തില്‍ തന്നെ പ്രസവിക്കുന്നത് നിത്യസംഭവമാണ്. അവധിദിവസങ്ങളില്‍ നെല്ലിയാമ്പതിയിലേക്കുള്ള തിരക്ക് വര്‍ദ്ധിക്കുമ്പോഴും വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: