മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കണ്ടമംഗലത്ത് വന്ചന്ദനകൊള്ള. പൂറ്റാനിക്കാട് ഫോറസ്റ്റ് ഔട്ട് പോസ്റ്റില്‍ നിന്ന് 350 മീറ്റര്‍ അകലെ നിന്നാണ് ചന്ദനമരങ്ങള്‍ വെട്ടി കടത്തിയത്.വനം വകുപ്പിന്റഎ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.കഴിഞ്ഞദിവസം രാവിലെയാണ് ചന്ദനമരം മോഷ്ണം പോയ വിവരം പുറംലോകം അറിയുന്നത്.
എന്നാല്‍ മുറിച്ച ഭാഗം കണ്ടാല്‍ ഒരുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പറയുന്നത്. കണ്ടമംഗലത്തു നിന്ന് പൂറ്റാനിക്കാട് വഴി കോട്ടോപ്പാടത്തേക്ക് പോകുന്ന റോഡോരത്തുള്ളമരങ്ങളാണ് മോഷണം പോയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവിഴാംകുന്ന ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ അന്‍വറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ കേസ് അന്വേഷിക്കുവാന്‍ നിയോഗിച്ചതായി ഡിഎഫ്ഒ വി.കെ.ജയപ്രകാശ് അറിയിച്ചു.
ഇതിനുമുന്നും ഇതേ വനത്തില്‍ നിന്ന് ചന്ദനമരങ്ങളും തേക്കുകളും മോഷണം പോയതായി പ്രദേശവാസികള്‍ പറയുന്നു. പൂറ്റാനിക്കാട് വനമേഖലയില്‍ ഇരുന്നൂറോളം ചന്ദനമരങ്ങളും നിരവധിതേക്കുകളുമുണ്ട്. ഇവ സംരക്ഷിക്കുന്നതിന് മേഖലയില്‍ ഫോറസ്റ്റ് ഔട്ട പോസ്റ്റ് സ്ഥാപിച്ചത്. ഇവിടെ രാത്രിയും പകലും രണ്ടോ മൂന്നോ ജീവനക്കാരും സ്ഥിരമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: