കല്‍പ്പറ്റ : ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാതെ റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ബിജെപി ജില്ലാ സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പാക്കാതെ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്ന നിലപാടാണ് ഇടത്വലത് മുന്നണികള്‍ സ്വീകരിക്കുന്നത്. ബിപിഎല്‍ ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേടാണ് നടന്നിട്ടുള്ളത്. അര്‍ഹമായവരെ ഒഴിവാക്കുകയും അനര്‍ഹരെ തിരുകിക്കയറ്റുകയും ചെയ്യുന്ന നിലപാടാണ് അധികാരികള്‍ സ്വീകരിക്കുന്നത്. പരിപാടി ബിജെപി ദേശീയ സമിതി അംഗം പള്ളിയറ രാമന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു.
പി.ജി.ആനന്ദ്കുമാര്‍, കെ.സദാനന്ദന്, കൂട്ടാറ ദാമോദരന്‍, കെ.എം പൊന്നു, വി.മോഹനന്, ലക്ഷ്മിക്കുട്ടി, കെ.പി.മധു, കെ.ശ്രീനിവാസ ന്, അല്ലി റാണി, പള്ളിയറ മുകുന്ദന്, അഖില്‍ പ്രേം .സി, വി.കെ.രാജന്, അഡ്വ: മാത്തുക്കുട്ടി, രാമചന്ദ്രന് ആരോട, കണ്ണന് കണിയാരം, അരവിന്ദന് പി.എം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: