ബത്തേരി : ബത്തേരി ടൗണിലെ നടപ്പാത നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കാതെ ഐ.സി.ബാലകൃഷ്ണന് എംഎല്‍എ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കേരളാകോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബത്തേരി നഗരസഭയില്‍ തോ റ്റതിലുളള അമര്‍ഷമാണ് നടപ്പാത നവീകരണജോലികള്‍ ഇഴഞ്ഞ് നീങ്ങാന്‍ കാരണമെന്നും ഇവര്‍പറഞ്ഞു. നടപ്പാതയില്‍ വിരിക്കുന്ന ടൈലിന്റെ നിറം പോലും അംഗീകരിക്കാന്‍ തയ്യാറാകാത്ത എംഎ ല്‍എ ഇക്കാര്യത്തില്‍ കുറ്റകരമായ സമീപനമാണ് സ്വീകരിക്കുന്നത്. രാഷ്ട്ീയ അന്ധത ബാധിച്ച എംഎല് എയുടെ ജനദ്രോഹ നിലപാടിനെതിരെ നവംമ്പര്‍ 11ന് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. 2005ല്‍ തുടങ്ങിയ ടൗണിലെ നടപ്പാത നവീകരണം നീണ്ടുപോന് ഉണ്ടായ സാഹചര്യം ജനങ്ങളോട് വിശദീകരിക്കാന്‍ എംഎല്‍എ ബാധ്യസ്ഥനാണ്.
ടി.എല്‍.സാബു, ജില്ലാസെക്രട്ടറി ടി.എസ്.ജോര്‍ജ്ജ്, റ്റിജി ചെറുതോട്ടില്‍, സി.കെ വിജയന്, കുര്യന്‍ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: