പനമരം : വയനാടിനെ ഏറ്റവും മുന്‍ഗണനാടിസ്ഥാനത്തില്‍ വരള്‍ച്ചാബാധിത പ്രദേശമായി അംഗീകരിച്ച് ജില്ലക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസം നല്‍കണം. ജില്ലയില്‍ മഴ എഴുപതുശതമാനം കുറഞ്ഞതിനാല്‍ നെല്‍കൃഷി നശിച്ചതോടൊപ്പം കുടിവെള്ളം പോലും ലഭ്യമാകാത്ത ഭീകര സാഹചര്യമാണ് ഉള്ളത്, എന്നിട്ടും ജില്ലയെ വരള്‍ച്ചാ ബാധിത പ്രദേശമെന്ന അംഗികാരം പോലും നല്‍കാതെ മാറ്റി നിര്‍ത്തിയതിനെതിരെ പെന്‍ഷണേഴ്സ് സംഘ് ജില്ലാ സമിതി ജില്ലാ സമിതി പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി എ.സി.രവീന്ദ്രന് വിഷയം അവതരിപ്പിച്ചു. ടി.സുദര്‍ശന കുമാര്‍ സംസ്ഥാന സമിതി അംഗങ്ങളായ പി.സുന്ദരന്‍, മുരുകന് മാസ്റ്റര്‍ ,കെ.എം.കൊച്ചു കുട്ടന്, ഈശ്വരന് മാടവന, ശശീന്ദ്രന് ,പ്രതാപന് തുടങ്ങിയവര്‍ പങ്കെടുത്തു ജില്ലാ പ്രസിഡന്റ് സി.പി.വിജയന് അദ്ധ്യക്ഷത വഹിച്ചു. നവംബര്‍ ഒന്‍പത് ,പത്ത് തീയതികളില്‍ പാലക്കാട് നടക്കുന്ന പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാനും യോഗം ആഹ്വാനം ചെയ്തു. കെ.ടി.ബാലകൃഷ്ണന് നന്ദി പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: