തൃശൂര്‍: കേരളത്തിലെ ആദ്യ വിദ്യാലയങ്ങളിലൊന്നായ തൃശൂര്‍ ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഉന്നത നിലവാരമുള്ള മാതൃകവിദ്യാലയമാകാനുള്ള പാതയിലേക്ക്. 179 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ് സാധാരണക്കാര്‍ക്കും ഹൈടെക് പഠനസൗകര്യങ്ങളും ആധുനിക സംവിധാനങ്ങളുമൊരുക്കുക എന്ന ലക്ഷ്യവുമായി മാറ്റത്തിന് തയാറെടുക്കുന്നത്.
മോഡല്‍ ബോയ്സ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് തൃശൂരിന്റെ (എംബോസാറ്റ്) നേതൃത്വത്തിലാണ് നവീകരണം.25 കോടി രൂപ ചെലവഴിച്ച് സ്കൂളിനെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഒരു ലക്ഷത്തി ഇരുപതിനായിരം ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ മൂന്ന് ബ്ലോക്കുകളായാണ് സ്കൂള്‍ സമുച്ചയം രൂപകല്പന ചെയ്തിട്ടുള്ളത്. ഇതില്‍ ക്ലാസ് മുറികള്‍ക്ക് പുറമെ ഹൈടെക് ഓഡിറ്റോറിയം, വിവിധോദ്ദേശ ഗ്രൗണ്ട്യു്, പ്രകൃതിക്കിണങ്ങുന്ന നിലയിലുള്ള കൃഷിയിടങ്ങള്‍, സോളാര്‍ സംവിധാനം, മാലിന്യസംസ്കരണ സംവിധാനം എന്നിവയെല്ലാം ഉള്പ്പെടുത്തിയിട്ടുണ്ട്യു്.
ഗേറ്റ് തുറന്ന് അകത്തേക്കു വരുമ്പോള്‍ വിശാലമായ പാര്‍ക്കിങ് ഏരിയ നിര്‍മിക്കുന്നുണ്ട്. ഒപ്പം സ്കൂളിലെ പ്ലാസ്റ്റിക് അടങ്ങുന്ന ചപ്പുചവറുകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ഇന്ത്യന്‍ സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക്സ് ഇന്‍ എന്‍വയേണ്‍മെന്റിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ പരിശീലന്യൂ ക്ലാസുകള്‍ നല്‍കും. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് പ്രകൃതിക്ക് ദോഷം വരാത്ത രീതിയില്‍ത്തന്നെ ചപ്പുചവറുകള്‍ നിര്‍മാര്‍ജനം ചെയ്യാനാണ് പദ്ധതി.
ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഇപ്പോള്‍ മുപ്പത്തഞ്ചോളം വികലാംഗരായ കുട്ടികളുണ്ട്. പുതിയ കെട്ടിടം പണിയുമ്പോള്‍ ഇവര്‍ക്കു സഞ്ചരിക്കാന്‍ പ്രത്യേക റാമ്പ് പണിയുന്നതും പദ്ധതിയിലുണ്ട്. രാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ച കെട്ടിടങ്ങള്‍ക്കൊരു കോട്ടം തട്ടാതെ തനതായ രീതിയില്‍ പഴമനില്യൂനിര്ത്തി പുതുക്കിപ്പണിയാനാണ് ഉദ്ദേശ്യം.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എഡ്യൂക്കേഷന്‍, എസ്എസ്എ. ഓഫീസ്, ഐടി. അറ്റ് സ്കൂള്‍, ബിഎഡ്. ട്രെയിനിങ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഗവ. മോഡല്‍ ബോയ്സില് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ പരിഷ്കാരങ്ങള്‍ പ്രാവര്‍ത്തികമാകുന്നതിനു മുമ്പുതന്നെ കോംപൗണ്ടിലെ സ്കൂള്‍ അല്ലാത്ത സ്ഥാപനങ്ങളെല്ലാം പണി പൂര്‍ത്തിയായ വേറേ കെട്ടിടങ്ങളിലേക്ക് മാറ്റി പ്രവര്‍ത്തനം ്യൂനടത്താനാണ് തീരുമാനം. കൂടാതെ ഇപ്പോള്‍ യുപി. മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയാണ് സ്കൂളിലുള്ളത്. എന്നാല്‍ എല്‍കെജി. മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ക്കുള്ള സൗകര്യങ്ങളാണ് പുതിയ മാസ്റ്റര്‍പ്ലാനിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: