നിന്റെ ശ്വാസവും എന്റെ ശ്വാസവും
ഒരേ വേഗത്തില്‍ നിര്‍ഗമിക്കുമ്പോള്‍ …
നിന്റെ ഹൃദയവും എന്റെ ഹൃദയവും
ഒരേ താളത്തില്‍ സ്പന്ദിക്കുമ്പോള്‍
നീ എന്റെ കണ്ണിലൂടെയും ഞാന്‍ നിന്റെ
കണ്ണിലൂടെയും വീക്ഷിക്കുമ്പോള്‍
നിന്റെ ചിന്തയും എന്റെ ചിന്തയും
ഒന്നാകുമ്പോള്‍
നീ എന്നും ഞാനെന്നും ഇല്ലാതാകുമ്പോള്‍
നിന്നെ നീയായും എന്നെ ഞാനായും
അടര്‍ത്തി മാറ്റിയാല്‍
ശിഷ്ടവസ്തുവായി അവശേഷിക്കുന്നത്
ചേതനയറ്റ രണ്ടു ജഡശരീരങ്ങള്‍ മാത്രം
പ്രസാദ് പുതുശ്ശേരി
നോവുരുക്കം
നെഞ്ചുനീറ്റത്തിന്
ഗ്രീഷ്മച്ചിന്തുകള്
കനലെരിക്കുന്നു
ജന്മായനത്തില്
കോരിത്തരിപ്പുകള്‍
കനവൊരുക്കുന്നു
പ്രാണപ്പിടപ്പിന്
വിഷാദച്ചുമലുകള്
വേര്പ്പൊഴുക്കുന്നു
പശിയടക്കത്തിന്
കലഹവാക്യങ്ങള്
ഉരുക്കഴിക്കുന്നു
പടയൊരുക്കത്തിന്
പൊട്ടിപ്പടര്പ്പുകള്
അണിനിരക്കുന്നു
പ്രതികരണത്തിന്
ചുട്ടുപ്പൊള്ളിച്ചകള്
ചോരവാര്‍ക്കുന്നു
തത്വശാസ്ത്രത്തിന്
നീറിപ്പിടിപ്പുകള്
ചോരവാര്‍ക്കുന്നു
ചതിമറയ്ക്കുള്ളില്
നാവുപന്തങ്ങള്
കൊമ്പുകോര്‍ക്കുന്നു…
അഞ്ചല്‍ ദേവരാജന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: