പാലക്കാട്: ജില്ലയില്‍ ഹൈസ്കൂള്‍ മലയാളം അധ്യാപകതസ്തികയിലേക്കുള്ള ഒഴിവുകള്‍ പൂര്‍ണമായും റിപ്പോര്‍ട്ടുചെയ്യുന്നില്ല. 2015 ജൂലായില്‍നടന്ന പി.എസ്.സി. പരീക്ഷയുടെ ഷോര്‍ട്ട്ലിസ്റ്റ് വന്നിട്ടും സര്‍ട്ടിഫിക്കറ്റ് പരിശോധനയോ കൂടിക്കാഴ്ചയോ നടന്നിട്ടില്ല. മറ്റുജില്ലകളില്‍ നവംബറില്‍ കൂടിക്കാഴ്ച നടക്കാനിരിക്കുമ്പോഴും പാലക്കാട്ട് നടപടികളൊന്നുമായില്ല.
പഴയ റാങ്ക്ലിസ്റ്റില്നിന്ന് 2014 ജൂലായിലാണ് അവസാനമായി ജില്ലയില്‍ നിയമനം നടത്തിയത്. 2014 ആഗസ്ത്മുതല്‍ 2016 സപ്തംബര്‍വരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവുപ്രകാരം 11 നോഷണല്‍ ഒഴിവുമാത്രമാണ് റിപ്പോര്‍ട്ടുചെയ്തത്. മറ്റ് ഒഴിവുകളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല. എന്നാല്‍, വിവരാവകാശപ്രകാരം ജില്ലയിലെ 86 സര്‍ക്കാര്‍ സ്കൂളുകളിലേക്ക് നല്കിയ അപേക്ഷയില്‍ 35 സ്കൂളുകളില്‍നിന്നുള്ള മറുപടിപ്രകാരം 29 ഒഴിവുകള്‍ നിലവിലുണ്ട്. പകുതിയിലേറെ സ്കൂളുകളില്‍നിന്ന് വിവരം ലഭിക്കാനുണ്ട്. ആര്.എം.എസ്. സ്കൂളുകള്‍ സര്‍ക്കാര്‍ സ്കൂളുകളാക്കിയതിന്റെ ഉത്തരവ് സപ്തംബര്‍ ഏഴിന് വന്നിട്ടുണ്ട്. അതിലെ നിയമനങ്ങളും പി.എസ്.സി.ക്കാണ്. ഇത്തരത്തില്‍ 20 സ്കൂളുകളുണ്ട്. സംസ്ഥാനസര്‍ക്കാര്‍ ഹൈസ്കൂളാക്കി ഉയര്‍ത്തിയ മൂന്ന് സ്കൂളുകളുമുണ്ട്. എന്നാല്‍, !ഡി.ഡി.ഇ. ഓഫീസില്‍നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ല.
ഒരൊഴിവും റിപ്പോര്ട്ടുചെയ്യാതിരിക്കെത്തന്നെ അധ്യാപക പുനര്‍വിന്യാസത്തിന്റെ ഭാഗമായി പത്ത് മലയാളം അധ്യാപകരെ സര്ക്കാര്സ്കൂളുകളില് നിയമിച്ചിട്ടുണ്ട്. പുനര്‍വിന്യാസം പി.എസ്.സി. വഴിയുള്ള നിയമനത്തിന് തടസ്സമാവുമോയെന്ന ചോദ്യത്തിന് അങ്ങനെയില്ലെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, താത്കാലികമാണെന്ന് പറയുന്ന പുനര്‍വിന്യാസം പി.എസ്.സി. വഴിയുള്ള ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നുണ്ട്. ഷോര്‍ട്ട്ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളില്‍ പലരും ഇനിയൊരു പരീക്ഷയ്ക്ക് പ്രായപരിധി കഴിഞ്ഞവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: