മലപ്പുറം: നഗരത്തിലെ കോട്ടപ്പടി-തിരൂര്‍ റോഡില്‍ കാല്‍നടയാത്രക്കാരനെ വാഹനം ഇടിച്ചിട്ടതിനെ തുടര്‍ന്ന് ദീര്‍ഘനേരം ഗതാക്കുരുക്ക്. വീതി കൂട്ടി നാലു വരിയാക്കിയ ഭാഗത്ത് മൈലപ്പുറം ജംഗ്ഷനിലാണു അപകടം. നാട്ടുകാര്‍ റോഡ് ഉപരോധിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. സ്കൂള്‍ – ഓഫീസ് സമയമായതിനാല്‍ നൂറുകണക്കിനു വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു.
സ്കൂള്‍ വാഹനങ്ങള്‍ ഏറെ നേരം വൈകി. വേഗനിയന്ത്രണം ഇല്ലാത്തതിനാല്‍ മൈലപ്പുറം ജംക്ഷനില്‍ അപകടം പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: