കരുവാരക്കുണ്ട്: പറയന്‍മേട്ടിലെ ജനവാസ കേന്ദ്രത്തില്‍ തിങ്കളാഴ്ച്ച അവശനിലയില്‍ പ്രസവിച്ച ആനക്കുട്ടി സുഖം പ്രാപിക്കുന്നു. അമരമ്പലം ഫോറസ്റ്റ് ഓട്ട് പോസ്റ്റില്‍ ചികിത്സയിലായിരുന്ന ആനക്കുട്ടിയാണ് രണ്ട് ദിവസം കൊണ്ട് നടക്കാന്‍ തുടങ്ങിയത്. പ്രസവിച്ച ഉടനെ കൈകള്‍ക്കുണ്ടായ ക്ഷതം കാരണം എഴുന്നേറ്റു നടക്കാന്‍ കയിയാതെ അവശനിലയിലായ ആനകുട്ടിയെ ഉപേക്ഷിച്ച് കാട്ടാനകൂട്ടം കാട് കയറിയിരുന്നു. തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ കാട്ടാന കുട്ടിയെ അമരംമ്പലത്തേക്ക് മാറ്റുകയായിരുന്നു. കരുവാരക്കുണ്ട് വെറ്റിനറി സര്ജന് സജീവ് കുമാര്‍, ചോക്കാട് സര്ജന് കെ.പി അന്‍വര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആന കുട്ടിക്ക് ചികിത്സ നല്‍കുന്നത്. കൈയിലെ മുറിവു ഉണങ്ങുന്നതിനുളള മരുന്നുകള്‍ക്ക് പുറമെ വിറ്റാമിന്‍ മരുന്നുകളും ആന കുട്ടിക്ക് നല്‍കുന്നുണ്ട് .എല്ലാ ദിവസവും ഡോക്ടര്‍മാര്‍ ആനകുട്ടിയെ പരിശോധിക്കുന്നുണ്ട്. പ്രസവം കുത്തനെയുളള ഭാഗത്തായതു കൊണ്ടാണ് കൈകള്‍ക്കു ക്ഷത മേല്ക്കാന് കാരണമെന്ന് ഡേക്ടര്‍ സജീവ് കുമാര്‍ പറഞ്ഞു. ഗ്ലൂക്കുസിന് പുറമെ ഇളനീറുമാണ് കാട്ടാന കുട്ടിയുടെ ഇപ്പോയത്തെ ഭക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: