തൃശൂര്‍: ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ തൊഴില്‍ ഓഫീസിന്റെയും നടപടികളില്‍ മനുഷ്യാവകാശ കമ്മിഷന് അതൃപ്തി. വിവിധ പരാതികളില്‍ റിപ്പോര്‍ട്ട് തേടിയിട്ടും കൃത്യമായ സമയത്തും, തൃപ്തികരമല്ലാത്തതുമായ മറുപടികളാണ് കലക്ടര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടവും, ജില്ലാ തൊഴില്‍ ഓഫീസറും നല്‍കുന്നത്.
പാല്യേക്കര ടോള്പഌസയില് യാത്രക്കാരോട് മോശമായി പെരുമാറുന്നു, ക്വാറി വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ പരിഗണിക്കുമ്പോഴായിരുന്നു കമ്മിഷന് പരസ്യമായി അതൃ്പതി പ്രകടിപ്പിച്ചത്. ഇത് ആവര്‍ത്തിക്കുന്നുവെങ്കില്‍ ഇരുവരെയും നേരിട്ട് ഹാജരാവാന്‍ നിര്‍ദ്ദേശിക്കേണ്ടി വരുമെന്നും കമ്മിഷന് അംഗം പി.മോഹന്‍ കുമാര്‍ വ്യക്തമാക്കി.
നാട്ടിക പള്ളത്തു പീഡനത്തിനിരയായ ബധിരമൂക യുവതിക്ക് സമാശ്വാസ നടപടികള്‍ നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് വ്യക്തമായ മറുപടി നല്‍കാത്ത കലക്ടറുടെ നടപടിയില്‍ കമ്മിഷന് അതൃപ്തി പ്രകടിപ്പിച്ചു. പീഡനത്തിനിരയായ യുവതിയെ മെഡിക്കല്‍ കോളേജില്‍ പ്രദര്‍ശനവസ്തുവാക്കിയെന്ന പരാതിയില്‍ നേരത്തെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരണം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സമാശ്വാസ നടപടികള്‍ക്കായി കലക്ടര്‍ക്ക് കമ്മിഷന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. പോട്ടോര്‍ ഭവന്‍സ് വിദ്യാമന്ദിറില്‍ പഌസ് വണ്‍ വിദ്യാര്‍ത്ഥിയെ തോല്‍പ്പിച്ചുവെന്ന പരാതിയില്‍ പ്രിന്‍സിപ്പലിനോട് വിശദീകരണം നല്‍കാനും ഉത്തരവിട്ടു. 84 പരാതികള്‍ പരിഗണിച്ചതില്‍ 16 എണ്ണം തീര്‍പ്പാക്കി. പുതിയ ആറ് പരാതികള്‍ ഫയലില്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: