ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് തൃശൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനം
തൃശൂര്‍: ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ക്കെതിരെ കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെങ്ങും ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു.
തൃശൂരില്‍ നടന്ന പ്രകടനം തെക്കെനടയില്‍ നിന്നാരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.സുധാകരന് മുഖ്യപ്രഭാഷണം നടത്തി.
വിഎച്ച്പി ജില്ലാപ്രസിഡണ്ട് ദാസന്, സെക്രട്ടറി മധു, ക്ഷേത്രസംരക്ഷണസമിതി സെക്രട്ടറി എ.ആര്.പ്രഭാകരന്, ആര്‍എസ്എസ് ജില്ലാകാര്യവാഹ് ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, വിഭാഗ് കാര്യകാരി അംഗം പി.കെ.വത്സന്, മഹിള ഐക്യവേദി ജില്ലസെക്രട്ടറി സരളബാലന്, കൗണ്‍സിലര്‍ മാരായ കെ.രാവുണ്ണി, ഐ.ലളിതാംബിക, ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ഐക്യവേദി സെക്രട്ടറിമാരായ ഹരി മുള്ളൂര്‍, ഇ.ടി.ബാലന്, രാജന് കുറ്റുമുക്ക്, ട്രഷറര്‍ പി.മുരളീധരന്, ഒ.സി.പ്രസാദ്, സുരേഷ് മണ്ണുത്തി എന്നിവര്‍ നേതൃത്വം നല്കി.
കൊടുങ്ങല്ലൂരില്‍ നടന്ന പ്രകടനത്തിന് നേതാക്കളായ പി.എസ്.അനില്‍കുമാര്‍, സി.എസ്.പുരുഷോത്തമന്, സി.എം.ശശീന്ദ്രന്, എം.ബി.ഷാജി, കെ.ബിജു, ജെമി, ടി.പി.സതീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. കെ.പി.ശശീന്ദ്രന് പ്രസംഗിച്ചു.
ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ഠാണ ചുറ്റി ബസ് സ്റ്റാന്റില്‍ സമാപിച്ചു. സമാപനയോഗത്തില്‍ കെ.ആര് അച്യുതന്‍മാസ്റ്റര്‍, ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം അഡ്വ.രമേഷ് കൂട്ടാല, താലൂക്ക് പ്രസിഡണ്ട് ജയരാജ് ശാന്തി, സെക്രട്ടറി ഗോപി വെള്ളാങ്കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് കാര്യവാഹ് ഇ.വി.ബാബുരാജ്, ബിജെപി മണ്ഡലം പ്രസിഡണ്ട് ടിഎസ് സുനില്‍കുമാര്‍, വിഎച്ച്പി സെക്രട്ടറി വി.ആര്.മധു, താലൂക്ക് സംഘടന സെക്രട്ടറി പി.എന്‍.ജയരാജ്, ജില്ല സംഘടന സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, മഹിള ഐക്യവേദി താലൂക്ക് പ്രസിഡണ്ട് ബേബി സുകുമാരന്‍, ജില്ല കമ്മിറ്റി അംഗം നിര്മ്മലടീച്ചര്, തപസ്യ ജനറല്‍ സെക്രട്ടറി രഞ്ചിത്ത് മേനോന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: