പാലക്കാട്: കേന്ദ്ര സില്‍ക്ക് ബോര്‍ഡും കൈത്തറി ബോര്‍ഡുംചേര്‍ന്ന് 113 കോടി രൂപ നല്കി നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നന്നും സംസ്ഥാനത്തിന്റെ അനാസ്ഥമൂലം സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം തൊഴിലവസരം നഷ്ടപ്പെടുകയാണെന്നും ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭ സുരേന്ദ്രന് പത്രസമ്മേളനത്തില്‍ ആരോപിച്ചു. വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കേരള സര്‍ക്കാര്‍ പോര് നടത്തുകയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് 113 കോടി രൂപ വാങ്ങി ജോലി ലഭ്യത ഉറപ്പിക്കുവാനുള്ള പദ്ധതി അട്ടിമറിക്കുന്നതിനു പകരം മുഖ്യമന്ത്രി ഇത് സംബന്ധിച്ച് വിശദീകരിക്കാന്‍ തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
പട്ടുനൂല്‍,വസ്ത്രനിര്‍മ്മാണം,വിപണനം, കയറ്റുമതി എന്നിവയിലൂടെ കോടികണക്കിന് രൂുപയുടെ വരുമാനം സംസ്ഥാന സര്‍ക്കാരിന്റെ ഉദാസീനതമൂലം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അടിയന്തിരമായി മുഖ്യമന്ത്രി ഈവിഷയത്തില്‍ പ്രതികരിക്കണം. സെറിഫെഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും, പദ്ധതി മുന്നോട്ടുകൊണ്ടു പോകുന്നതിലുള്ള തടസം എന്താണെന്നും വ്യക്തമാക്കണം. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതിന് നടപടിയെടുക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. സെറിഫെഡിന്റെ ചെയര്മാന് സ്ഥാനത്ത് ഇരുന്നുകൊണ്ട് സെറിഫെഡിന്റെ പ്രവവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുവാനുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കണം. കൈത്തറിമേഖലയെ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്ര കൈത്തറിമന്ത്രാലയം സജ്ജമായിരിക്കുന്നത്. നിര്‍ദ്ദിഷ്ട പദ്ധതിക്കു വേണ്ടി ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായി 300 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയത്. എന്നാല്‍ കേരളസര്‍ക്കാര്‍ നല്‍കേണ്ടിയിരുന്ന 19 ശതമാനം വിഹിതം നല്‍കാതെ ഉപേക്ഷകാണിക്കുകയാണ്. ഇതുസംബന്ധിച്ച് നിരവധി തവണ ചര്‍ച്ച നടന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സമീപനം പ്രതിഷേധാര്‍ഹമാണ്.
ഭക്ഷ്യസുരക്ഷാ നിയമം സംബന്ധിച്ച് ഇതുവരെ സുതാര്യമായ കണക്ക് നല്കാന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുമായി സഹകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു. റേഷന്‍കടകളിലെ സാധനസാമഗ്രികള്‍ അനധികൃതമായി മറിച്ചുവില്‍ക്കുന്നത് കേന്ദ്രകമ്മീഷന് കണ്ടെത്തിയിരുന്നു. റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തുന്നതിന് മണിക്കൂറുകണക്കാണ് കേരളത്തിലെ അമ്മമാര്‍ പൊരിവെയ്ലത്ത് കാത്തുനില്‍ക്കുന്നത്. സര്‍ക്കാരിന്റെ അനാസ്ഥമൂലമാണ് റേഷന്‍കാര്‍ഡ് സംവിധാനത്തില്‍ തെറ്റുവന്നിരിക്കുന്നത്. തെറ്റുതിരുത്തുന്നതിന് സര്‍ക്കാര്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണം.
സോളാര്‍ അഴിയതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനായി പണിറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം നേതൃത്വം ഉപരോധം അട്ടിമറിച്ചു. കോടതി വിധി പുറത്തുവന്ന സാഹചര്യത്തിലെങ്കിലും പൊതുസമൂഹത്തോട് ഈവിഷയത്തില്‍ മാപ്പു പറയാന്‍ പിണറായി വിജയന് തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. രാഷ്ട്രീയത്തിന്റെ ധാര്‍മ്മികത ബാക്കിയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി എംഎല്‍എ സ്ഥാനം രാജിവയ്ക്കണം.
2020 ആകുമ്പോഴേക്കും എല്ലാവര്ക്കും വീട് എന്ന പ്രധാനമന്ത്രി ആവാസ് യോജന വികസനപദ്ധതി നടപ്പിലാക്കുന്നതിനു പകരം കണ്ണൂരില്‍ രാഷ്ട്രീയപ്രതിയോഗികളുടെ വീട് അടിച്ചുതകര്‍ക്കുന്ന സിപിഎമ്മിന്റെ ക്രിമിനലുകള്‍ക്ക് പരോക്ഷമായ സഹായം നല്‍കുന്നത് മുഖ്യമന്ത്രിയാണ്. സിപിഎമ്മിന്റെ ലീഡര്‍ മാത്രമല്ല ഒരുജനതയുടെ മുഖ്യമന്ത്രിയാണ് എന്ന തലത്തിലേക്ക് പിണറായി വിജയന് ഉയര്‍ന്നുപ്രവര്‍ത്തിക്കണമെന്നും കണ്ണൂരില്‍ എല്ലാവര്ക്കും ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്നും ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു. നഗരസഭാ കൗണ്‍സിലര്‍ എ.പി.അച്യുതാനന്ദനും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: