കാളികാവ്: കുടിവെള്ള ക്ഷാമം രൂക്ഷമായ കാളികാവ് താണിപ്പാടം പട്ടികജാതി കോളനിവാസികള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. വരള്‍ച്ച കണക്കിലെടുത്ത് മുന്‍കരുതല്‍ സ്വീകരിക്കാത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് ആളുകള്‍ ബിജെപി നേതാക്കള്‍ക്കൊപ്പമാണ് പഞ്ചായത്ത് ഓഫീസിലെത്തിയത്. കോളനിക്ക് സമീപത്ത് കൂടി ജലനിധി പദ്ധതി കടന്നുപോകുന്നുണ്ടെങ്കിലും കോളനിയേക്ക് ഒരു പൈപ്പ് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പഞ്ചായത്ത് വൈസ് പ്രസിഡന്റായ വാര്‍ഡ് മെമ്പറോട് പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ആവശ്യം പരിഗണിക്കാതെ ഒഴിഞ്ഞുമാറുകയാണ്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വെള്ളമെത്തിക്കാമെന്ന് വാഗ്ധാനം നല്കുന്ന ഇടതുംവലതും അത് കഴിഞ്ഞാല്‍ കോളനിയിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും കോളനിവാസികള്‍ കുറ്റപ്പെടുത്തു. കോളനിയിലേക്ക് താല്‍ക്കാലികമായി വെള്ളമെത്തിക്കാന്‍ സഹായിക്കുന്നത് ബിജെപി പ്രവര്‍ത്തകരാണ്. കോളനിവാസികള്‍ ഒന്നടങ്കം ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംവരണ മണ്ഡലമായ വണ്ടൂരില്‍ നിന്ന് കാലങ്ങളായി ജയിക്കുകയും മന്ത്രിയാകുകയും ചെയ്ത അനില്‍കുമാറും ഈ പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല.
ഉപരോധസമരം പട്ടികജാതി ജില്ലാ പ്രസിഡന്റ് സി.പി.അറുമുഖന് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം വൈസ്പ്രസിഡന്റ് എം.ടി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.ഷമീം, വി.സജീവന് എന്നിവര്‍ സംസാരിച്ചു. സുമിത്ര മുകേഷ്, മഞ്ജുള രതീഷ്, പി.ബിന്ദു, കാര്‍ത്ത്യായനി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: