തിരൂര്‍: ആയിരകണക്കിന് ആളുകള്‍ നിത്യവും വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന തിരൂര്‍ സിവില്‍ സ്റ്റേഷന് സ്ഥിതി ചെയ്യുന്നത് മാലിന്യകൂമ്പാരത്തിന് നടുവില്‍. അനധികൃത കേസുകളില്‍പ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായിട്ടുണ്ട്. അതിനിടയിലേക്കാണ് ഓഫീസുകളില്‍ നിന്നുള്ള കടലാസുകളും ചപ്പുചവറുകളും നിക്ഷേപിച്ചിരിക്കുന്നത്. വാഹനങ്ങള്‍ക്കിടയിലൂടെ അലക്ഷ്യമായി ഇവ വലിച്ചെറിഞ്ഞ നിലയിലാണ്. ഒരു അശ്രദ്ധ ചിലപ്പോള്‍ വന്‍ദുരന്തത്തിന് കാരണമായേക്കും. പുകവലിക്കുന്നവര്‍ ഉള്‍പ്പെടെ സിവില്‍ സ്റ്റേഷനിലെത്താറുണ്ട്. ഏതെങ്കിലും വിധത്തില്‍ ഒരു ചെറിയ തീപൊരി വീണാല്‍ ഈ കടലാസുകളിലേക്ക് പെട്ടെന്ന് പടരും.
മുഴുവന്‍ വാഹനങ്ങളും കത്തിയമര്‍ന്നേക്കാം. നിയന്ത്രിക്കാന്‍ ആവാത്ത വിധത്തിലായിരിക്കും തീ പടരുക. നിമിഷനേരം കൊണ്ട് സിവില്‍ സ്റ്റേഷനെ അഗ്നി വിഴുങ്ങും.
അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടായിട്ടും അധികൃതര്‍ നിസംഗത തുടരുകയാണ്. തൊട്ടടുത്ത് തന്നെ നഗരസഭ കാര്യാലയവും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവരും മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: