ബത്തേരി :പുല്‍പ്പളളി-ബത്തേരി പ്രധാനപാതയില്‍ നാലാം മൈലില്‍ 2016 മെയ് 30ന് കാട്ടാന വെടിയേറ്റ്ചെരിഞ്ഞകേസ്സിലെ മുഖ്യസൂത്രധാരന്‍ പു ല്പ്പളളി കുളത്തിങ്കല്‍ ഷാജി (45) യെ വനപാലകര്‍ അറസ്റ്റ് ചെയ്തു. നാലുപേരെ നേരത്തെപിടികൂടിയിരുന്നു. രണ്ട് പുല്‍പ്പളളി സ്വദേശികള്‍ ഉള്‍പ്പെട് മൂന്നുപേരെ ഇനിയും പിടികിട്ടാനുണ്ടെന്നും വനപാലകര്‍ അറിയിച്ചു. മുത്തങ്ങയിലും ചെതലയംറെയ്ഞ്ചില്പ്പെട്ട മുടിക്കോട്ടുവയലിലും വനാതിര്‍ത്തികളില്‍ ഷാജി നടത്തിയിരുന്ന റിസോര്‍ട്ടുകള്‍ വനസമ്പത്തിന് ഭീക്ഷണിയാണെന്ന് കണ്ടെത്തി അടച്ചുപൂട്ടിച്ചതിലുളള പ്രതികാരമാണ് ഈ ആന വേട്ടക്ക് കാരണമായതെന്നും വനപാലകര്‍ വിലയിരുത്തുന്നു. 2002ല്‍ മാന്‍വേട്ട കേസ്സില്‍ പ്രതിചേര്‍ക്കപ്പെട്ട ആളാണ് ഷാജി. വൈല്‍ഡ്ലൈഫ്വാര്‍ഡന്‍ പി.ധനേഷ്കുമാര്‍, അസ്സിസ്റ്റന്റെ വാര്ഡന്മാരായ അജിത് കെ.രാമന്, കെ.ആര്.കൃഷ്ണദാസ് ഫോറസ്റ്റര്‍മാരായ ആര്. വിനോദ്, എ.അനില്‍കുമാര്‍, പി.വി. സുന്ദരേശന് എന്നിവരുടെ സംഘത്തിനാണ് അന്വേഷണചുമതല.
ഷാജി നിരപരാധിയാണെന്ന് ഭാര്യ ബിന്ദു, മകള്‍ മരിയ, അമ്മ ചിന്നമ്മ എന്നിവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 29ന് രാത്രിയിലാണ് ആന ചെരിഞ്ഞത്. 29ന് വൈകുന്നേരം ആറ് മണി മുതല്‍ താനും ഭര്‍ത്താവും മകള്‍ മരിയ(ഏഴ്)യും മൂക്കിന് ഓപ്പറേഷുവേണ്ടി കോഴിക്കോട് മിംസ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. 31 നാണ് ഡിസ്ചാര്‍ജ് ചെയ്ത് പോന്നത്. ഈ സമയം ഷാജിയും ഫോണും വാഹനവും കോഴിക്കോടായിരുന്നുവെന്നും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടുമെന്നും ബിന്ദു പറഞ്ഞു. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് പണംവാങ്ങിപറ്റിച്ച ചിലര്‍ വനപാലകരുമായൊത്ത് നടത്തിയ ഗൂഢാലോചനയാണ് ഇതെന്ന് ബിന്ദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: