കൊച്ചി: അഹമ്മദാബാദ് ആസ്ഥാനമായുള്ള നാഷണല്‍ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യാ ലിമിറ്റഡ് (എന്‍.എം.സി.ഇ) കുരുമുളക് അവധി വ്യാപാരം തുടങ്ങുന്നു. സെബിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള എന്‍.എം.സി.ഇ ദീപാവലി ദിനത്തില്‍ വ്യാപാരം തുടങ്ങും.
വിവിധ കാരണങ്ങളാല്‍ നിഷ്ക്രിയമായിരുന്ന കുരുമുളക് അവധി വ്യാപാര വിപണിക്ക് ഇത് പുത്തനുണര്‍വ് നല്‍കുമെന്ന് കരുതപ്പെടുന്നു. ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി അവധി വ്യാപാരത്തിന് സൗകര്യമുള്ള എക്സ്ചേഞ്ചാണ് എന്‍.എം.സി.ഇ. കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന് അവധി വ്യാപാരം ഒരു ടണ്‍ എന്നത് ഒരു ക്വിന്റല്‍ എന്ന തലത്തിലേക്ക് കുറച്ചിട്ടുമുണ്ട്.
തുടക്കത്തില്‍ ഡെലിവറി സെന്റര്‍ കടവന്ത്രയില്‍ സെന്‍ട്രല്‍ വെയര്‍ഹൗസിനു കീഴിലുള്ള ഗോഡൗണില്‍ മാത്രമായിരിക്കും. ഭാവിയില്‍ മറ്റു സ്ഥലങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് എന്‍.എം.സി.ഇയുടെ കേരള മേധാവി
അനീഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: