കൊളംബോ: ശ്രീലങ്കയില്‍ രണ്ട് തമിഴ് വിദ്യാര്‍ത്ഥികൾ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജാഫ്ന സര്‍വകലാശാവ വിദ്യാര്‍ഥികളായ സുന്ദിരാജ സുലക്ഷണ്‍, നാദാരസ ഗജന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ജാഫ്നയിലായിരുന്നു സംഭവം.
സംഭവം പോലീസ് നിഷേധിച്ചു. വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റതായി തെളിഞ്ഞു. തുടർന്ന് സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: