കൊച്ചി: ഫ്രാന്‍സിസ് ആലൂക്കാസ് ജ്വല്ലറി അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനത്തിന്റെ തമിഴ്നാട്ടിലെ കരൂരിലെ കട കഴിഞ്ഞദിവസം അടച്ചു. കരൂര്‍ ശാഖയില്‍ നിന്ന് 40 പേര് ഉള്‍പ്പെടെ 60 ജീവനക്കാരെ പിരിച്ചുവിട്ടു. സ്ഥാപനത്തിന്റെ വരുമാനം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വക മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണം.
സംസ്ഥാനത്തെ എല്ലാ ശാഖകളും ചെറുതാക്കാനും ജീവനക്കാരുടെ എണ്ണം പകുതിയാക്കാനും നിര്‍ദ്ദേശം നല്കി. ഞെരുക്കത്തെ തുടര്‍ന്ന് സ്വര്‍ണ്ണാഭരണ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണ്ണവും പണവും മടക്കി നല്കാന് താമസം ഉണ്ടായതിനാല്‍ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടായി.
പദ്ധതിയില്‍ അംഗമായവര്‍ കൂട്ടത്തോടെ പണം മടക്കി ചോദിച്ചതും, കച്ചവടം പകുതിയായി കുറഞ്ഞതും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കി പണം വകമാറ്റി ചെലവഴിച്ചതും, പരസ്യമോഡലുകള്ക്കായി കോടികള്‍ മുടക്കിയതും, വന്‍ പരസ്യങ്ങള്‍ നല്കിയതും സ്ഥാപനത്തെ പരുങ്ങലിലാക്കി. മത്സരത്തിന്റെ ഭാഗമായി പണിക്കൂലി കൂട്ടിയത് തിരിച്ചടിയായി. 268 കോടിയുടെ ബാധ്യതയാണ് സ്ഥാപനത്തിനുള്ളതെന്ന് പറയുന്നു.
വസ്തുക്കള്‍ വില്ക്കാന് കഴിയാതെ വന്നു. വായ്പയുടെ തിരിച്ചടവ് മുടങ്ങി. ഉടമയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ കേരളത്തിലും വെളിയിലുമായി ഏക്കറുകണക്കിന് ഭൂമിയുണ്ട്. അടുത്ത ദിവസം കാക്കനാടുള്ള വസ്തു വില്‍ക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഉടമകളുടെ ആഡംബര ജീവിതവും പതനത്തിന് ആക്കം കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: