തൃശൂര്‍: കവര്‍ച്ചകേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും അയ്യായിരം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി കഠിനതടവ്. ജില്ല നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്.വിനായകറാവുവാണ് ശിക്ഷിച്ചത്. മുല്ലശ്ശേരി പഞ്ചായത്ത് പറമ്പന്തളി പാങ്ങില്‍ വീട്ടില്‍ ബാലന്റെ ഭാര്യ വസന്തയെ വീടിനകത്ത് അതിക്രമിച്ചുകടന്ന് സ്വര്‍ണമാല പൊട്ടിച്ചെടുത്ത സംഭവത്തിലാണ് ശിക്ഷ. ഡിവൈഎസ്പി ബിജു ഭാസ്കറാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിനു വര്‍ഗീസ് കാച്ചപ്പിള്ളി, അഡ്വ. ജോഷി പുതുശ്ശേരി, ഷിബു പുതുശ്ശേരി എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: