തിരൂരങ്ങാടി: റേഷന്‍കടകളിലെ അരി വിതരണം പൂര്‍ണ്ണമായും സ്തംഭിച്ചു. ഇന്നലെ കാര്ഡുകളുമായെത്തിയവരൊക്കെ നിരാശയോടെ ഒഴിഞ്ഞ സഞ്ചികളുമായി മടങ്ങേണ്ടിവന്നു. ചില റേഷന്‍കടകളില്‍ പച്ചരി മാത്രം സ്റ്റോക്കുണ്ട്. കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ അവ്യക്തതയാണ് അരി വരവ് നിലക്കാന് കാരണം. കാര്‍ഡൊന്നിന് മാസം അരലിറ്റര്‍ മണ്ണെണ്ണയാണ് വിതരണം ചെയ്തിരുന്നത്. ഇത് 350 മില്ലിയായി വെട്ടികുറച്ചിട്ടുണ്ട്. സപ്ലൈകോ സ്റ്റോറുകളിലെ സബ്സിഡി അരിവിതരണവും നിലച്ചു. തിരൂരുങ്ങാടി താലൂക്കിലെ സ്റ്റോറുകളിലേക്ക് അരി എത്തിക്കുന്നത് കാക്കഞ്ചേരി സപ്ലൈകോ ഗോഡൗണില്‍ നിന്നാണ്. ഇപ്പോള്‍ ഇവിടെ ആകെയുള്ളതാകട്ടെ ഒരു ലോഡ് അരി മാത്രം
റേഷനരി ലഭ്യമല്ലാതായതോടെ പൊതുവിപണിയില്‍ അരിയുടെ വില കുതിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ ദീര്‍ഘമായ അവധിദിനങ്ങളാണ് സപ്ലൈകോ ഇന്‍വോയ്സ് ഓര്‍ഡറുകള്‍ നല്കാന് താമസിച്ചത്. ടെണ്ടര്‍ നല്കി പര്‍ച്ചേസ് ഓര്‍ഡറായി വന്നാല്‍ തന്നെ അരി സ്റ്റോറിലെത്താന്‍ ഇനിയും സമയമെടുക്കും. വില ഉയര്‍ന്നതിനാല്‍ പഴയ വിലക്ക് ഇനി അരി ലഭിക്കുമോയെന്നും സംശയമാണ്. ഇതിനെയെല്ലാം നിയന്ത്രിക്കേണ്ട സര്‍ക്കാരാകട്ടെ മൗനത്തിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: