കരുവാരക്കുണ്ട് : വിനോദസഞ്ചാര കേന്ദ്രമായ ചേറുമ്പ് ഇക്കോ വിലേജ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണം ശക്തമാകുന്നു. സ്വകാര്യവ്യക്തികളുടെ സ്ഥലം കയ്യേറി നിര്‍മ്മിച്ച പദ്ധതിയില്‍ വന്‍ക്രമക്കേടാണ് നടന്നിരിക്കുന്നത്. ഇതിനെതിരെ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഗതി വിവാദമായ സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്ത് മുന്‍കൈയെടുത്ത് സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. 22ന് നടക്കുന്ന യോഗത്തില്‍ സ്ഥലം എംഎല്‍എ അനില്‍കുമാറിന്റെ അദ്ധ്യക്ഷത വഹിക്കും.
ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയ പുറമ്പോക്ക് ഭൂമിയിലാണ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഇക്കോ വില്ലേജ് നിര്‍മ്മിച്ചത്. കഴിഞ്ഞ ദിവസം താലൂക്ക് സര്‍വ്വെ സംഘം നടത്തിയ സര്‍വെയില്‍ ഇക്കോ വിലേജിന്റെ നടപ്പാതയുടെ ചില ഭാഗം സ്വകാര്യ ഭൂമിയിലാണെന്നും മറ്റൊരു ഭാഗത്ത് പുറമ്പോക്ക് ഇതെ വ്യക്തിയുടെ സ്ഥലത്തേക്ക് ചേര്‍ന്നിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. സര്‍വ്വേയിലെ കണ്ടെത്തല്‍ ആശയകുഴപ്പം ഉണ്ടാക്കുകയും വിലേജിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന അവസ്ഥയിലാണിപ്പോള്‍.
അനില്‍കുമാര്‍ ടൂറിസം മന്ത്രിയായിരുന്നപ്പോഴാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. അന്ന് മുതല്‍ വന്‍അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. സമാനമായി കേരളാംകുണ്ട് ടൂറിസം പദ്ധതിയും സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: