ചിറ്റൂര്‍: രാഖികെട്ടിയതിനെ ചൊല്ലി എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ യുവജനതാദള്‍, കെവിജെ പ്രവര്‍ത്തകരുടെ അക്രമം. വണ്ടിത്താവളം കെ.കെ.എം.ഹയര്‍സെക്കന്ററി സ്കൂളിലെ എബിവിപ്രവര്ത്തകരെയാണ് മാരക ആയുധങ്ങളുമായെത്തിയ സംഘം അക്രമിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ മൃദുല്‍(16), അഭിന്‍(16), അജിത് (17)എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ കുറുച്ചുദിവസങ്ങളായി രാഖികെട്ടിയതിനെ ചൊല്ലി എബിവിപിപ്രവര്ത്തകര്ക്കു നേരെ ജനതാദള്‍ എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെവിജെ പ്രവര്‍ത്തകര്‍ നിരന്തരം അക്രമണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് സ്കൂള്‍ എച്ച്എമ്മുമായി ചര്‍ച്ചക്കെത്തിയ ബിജെപി പ്രവര്‍ത്തകരെയും വളഞ്ഞിട്ട് അക്രമിച്ചു. അക്രമത്തില്‍ മുട്ടുച്ചിറ സുനില്‍(35)ന് തലക്ക് ഗുരുതപരിക്കേറ്റു. ജാതിപ്പേരുവിളിച്ചായിരുന്നു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പ്ലാച്ചിമട ആദിവാസി കോളനിയില്‍ താമസിക്കുന്ന ദളിത് വിദ്യാര്‍ത്ഥിയായ അജിത്തിനെ ജാതിപ്പേര് വിളിച്ചാണ് സ്കൂളിനു മുന്നിലിട്ട് അക്രമിച്ചത്. വലതുകൈക്കും തലക്കും ഗുരുതരപരിക്കേറ്റ മൃദുല്‍, അഭിന്‍, സുനില്‍ എന്നിവര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും അജിത്ത് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. അജിത് പട്ടികജാതി പട്ടിക വര്‍ഗ്ഗ ഓഫീസര്‍ക്കും, മീനാക്ഷിപുരം എസ് ഐക്കും പരാതി നല്കി. പെരുമാട്ടി,പട്ടഞ്ചേരി മേഖലകളില്‍ ജനദാളിന്റെ നേതൃത്വത്തില്‍ നിരന്തരം അക്രമണം നടക്കുന്നുണ്ട്. വണ്ടിത്താവളത്തും പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: