കല്‍പ്പറ്റ : ചരിത്ര പുരുഷന്മാര്ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് നാളെ തുടക്കമാവും. ധീരദേശാഭിമാനി എടച്ചന കുങ്കന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് അദേഹത്തിന്റെ സ്മാരക ഭൂമിയായപുളിഞ്ഞാലില് നാളെ വൈകീട്ട് യുവമോര്‍ച്ച പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. പരിപാടി ബിജെപി ജില്ല അധ്യക്ഷന്‍ സജി ശങ്കര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പനമരത്തും പുല്‍പ്പള്ളിയിലും പ്രതിഷേധ ധര്‍ണ്ണകള്‍ സംഘടിപ്പിക്കും. ദീപാവലി നാളില്‍ ചരിത്രസ്മാരകങ്ങളില്‍ ശുചീകരണം നടത്തി അവിടെ ദീപങ്ങള്‍ തെളിയിച്ചാവും യുവമോര്‍ച്ചപ്രവര്‍ത്തകര്‍ ദീപാവലി ആഘോഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: