കല്‍പ്പറ്റ : വയനാടിനെ വരള്‍ച്ചാ ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് ഹിന്ദു ഐക്യ വേദി ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം വയനാട്ടുകാര്‍ ഭീതിയോടെയാ ണ് കാണുന്നത്. കാലാകാല ങ്ങളായി ജൈവ നഞ്ചകൃഷി ചെയ്തുവരുന്ന ജില്ലയിലെ പാരമ്പര്യ വനവാസി കര്‍ഷ കരും കാലാവസ്ഥാ വ്യതിയാ നത്തില്‍ ആകുലതയിലാണ്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ അളവില്‍ കാലവര്‍ഷം ലഭിച്ച വയനാടിനെ വരള്‍ച്ച ബാധിത ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അധി കൃതര്‍ തയ്യാറാവണം.
കാലാവസ്ഥാ വ്യതിയാനംമൂലം കാര്‍ഷിക ജില്ലയായ വയനാട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പ്രതിവര്‍ഷം ശരാശരി 3000 മില്ലീമീറ്റര്‍ മഴ പെയ്തിരുന്ന ജില്ലയില്‍ ഏതാനും വര്‍ഷങ്ങളായി ലഭിക്കുന്ന മഴയുടെ അളവില്‍ കാര്യമായ കുറവാണ് ഉണ്ടായത്. ഈ വര്‍ഷവും സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വയനാട്ടില്‍ പെയ്ത മഴയില്‍ 59 ശതമാനം കുറവ് ഉണ്ടായതാണ് കാലാവസ്ഥാ നിരീക്ഷണത്തിന്റെ കണക്ക്. തൃശൂര്‍ ജില്ലയില്‍ 42ഉം മലപ്പുറത്ത് 38ഉം പാലക്കാട് 34ഉം ശതമാനം മഴക്കുറവാണ് കണക്കാക്കിയത്. അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് വയനാട്ടില്‍ 2016 ജനുവരി മുതല്‍ ജൂലൈ വരെ 1011 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. പെയ്യേണ്ട ശരാശരി മഴയില്‍ 59 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കാലാവസ്ഥാ കണക്കുകള്‍. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന കടുത്ത വേനലിനെ പ്രതിരോധിക്കാനായി ജലസംരക്ഷണ പ്രവൃത്തികള്‍ ആരംഭിക്കണം. വെള്ളമില്ലാതെ നെല്‍കൃഷി ഉണങ്ങിതുടങ്ങിയതിനാല് കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കൃഷിയിടങ്ങളില്‍ ജലം എത്തിക്കാ ന് കൃഷിവകുപ്പും ചെറുകിട ജലസേചന വകുപ്പും സംയോജിച്ച് പ്രവര്‍ത്തിക്കണം.
157 ലിഫ്ട് ഇറിഗേഷന്‍ പദ്ധതികള്‍, 332 ചെറിയ ചെക്ക്ഡാമുകള്‍, 3167 ചിറകളും കുളങ്ങളും 61,671 കിണറുകള്‍,4580 കുഴല്‍ കുണറുകള്‍ എന്നിവയാണ് ജില്ലയിലെ ജല സംഭരണികള്‍. വയനാടിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍കൂടി പരിഗണിച്ച് പ്രകൃതിക്ക് ദോഷം വരാത്ത രീതിയില്‍ ഡാമുകള്‍ നിര്‍മ്മിച്ച് ജലം സംരക്ഷിക്കണം. വനത്തിലെയും തോട്ടങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെ ഉറവകള്‍ സംരക്ഷിച്ച് ജലം തടഞ്ഞുനിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നും തലച്ചിറകള്‍ നിര്‍മ്മിക്കുകയും ചിറകളും ജലാശങ്ങളും സംരക്ഷിക്കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന സമിതിയംഗം കെ.പ്രഭാകരന് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.പി. വിജയന് അധ്യക്ഷത വഹി ച്ചു. ജില്ലാ സെക്രട്ടറി, സി. കെ.ഉദയന്‍ സംഘടനാ സെ ്രകട്ടറി ബാലന് വെള്ളമുണ്ട, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജഗനാഥ്കുമാര്‍ തുടങ്ങിയ വര് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: