കല്‍പ്പറ്റ : അനധികൃത ഭാഗ്യകുറി വില്‍പ്പന തടയുമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി തയ്യില്‍ ഹരിദാസന്. ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സംഘ് (ബിഎംഎസ്) അമ്പലവയല്‍ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ ഭാഗ്യകുറി വില്‍പ്പന നടത്തുന്നതിനുള്ള യൂണിയന് കാര്‍ഡോ, ലൈസന്‍സോ ഇല്ലാത്ത വ്യക്തികളെ 2017 ജനുവരി ഒന്ന് മുതല്‍ അമ്പലവയല്‍ ടൗണില്‍ ലോട്ടറി വില്‍പ്പന നടത്തുവാന്‍ അനുവദിക്കില്ലെന്ന് സമ്മേളനം മുന്നറിയിപ്പ് നല്കി.
ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സംഘ് (ബിഎംഎസ്) ല്‍ പുതിയതായി ചേര്‍ന്ന അംഗങ്ങള്‍ക്കുള്ള കാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു. ഒ.പി.ശശിധരന് അദ്ധ്യക്ഷത വഹിച്ചു. ടി.ചന്ദ്രന്, ദുരൈ സ്വാമി, ചന്ദ്രന്, സീതാ ചന്ദ്രന്, എ.കെ.ഗോപാലന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: