മാനന്തവാടി : നാലര കിലോ കഞ്ചാവുമായി യുവാവ് യുവാവ് പോലീസ് പിടിയില്‍. തവിഞ്ഞാല്‍ യവനാര്‍കുളം തച്ചംപറമ്പില്‍ സജി(41) യാണ് പിടിയിലായത്. ഉച്ചക്ക് ഒരുമണിയോടെ യവനാര്കുളത്തുനിന്നാണ് സജിയെപിടികൂടിയത്.
കഞ്ചാവ് വില്‍പ്പന സ്ഥിരം തൊഴിലായ സജിയെ സാഹസികമായാണ് കോഴിക്കോട് നിന്നെത്തിയ നാര്‍കോട്ടിക് സംഘം പിടികൂടിയത്. വേഷം മാറി കാറിലെത്തിയ നാര്‍കോട്ടിക് സംഘം സജിയുടെ യവനാര്‍കുളത്തെ വീട്ടിലെത്തി കഞ്ചാവ് കച്ചവടം ഉറപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ വന്നവര്‍ നാര്‍കോട്ടിക് സംഘത്തില്‍പ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞ സജി ഓടിരക്ഷപ്പെടുകയായിരുന്നു. ഇതോടെ നാര്‍കോട്ടിക് സംഘം സജിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. തലപ്പുഴ പോലീസും സ്ഥലത്തെത്തി. സജി മറ്റ് നിരവധികേസുകളില് പ്രതിയാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: