മലപ്പുറം: ആയിരകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ജില്ലാ കേന്ദ്രത്തിലെ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ബിജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡിഡിഇ ഓഫീസ് സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി ആ സ്ഥലം കൂടി ആശുപത്രിക്കായി ഉപയോഗിക്കാവുന്നതാണ്. നിലവില്‍ ഇടുങ്ങിയ അന്തരീക്ഷത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
മലപ്പുറം മണ്ഡലത്തിലാകെ വികസന മുരടിപ്പാണെന്ന് യോഗം കുറ്റപ്പെടുത്തി. ഇരുമുന്നണികളും സ്വജനപക്ഷപാതമാണ് നടത്തുന്നത്. കാര്യങ്ങളൊന്നും കൃത്യമായി നടക്കുന്നില്ല. ലീഗ് നേതാവിന്റെ ബന്ധുവിന് വേണ്ടി നിര്‍ദ്ദിഷ്ട ബൈപ്പാസ് അട്ടിമറിച്ചിരിക്കുകയാണ്. ഭരണവര്‍ഗ്ഗം മലപ്പുറത്തെ അവഗണിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.സേതുമാധവന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.ബാബുരാജ്, പി.കെ.സുധാകരന്, വിനോദ് കോലാര്‍വീട്ടില്‍, പത്മകുമാര്‍, അശ്വതി ഗുപ്തന്, കെ.അനൂപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: