ബത്തേരി:ജില്ലയില്‍ കെ.എസ്.ആര്.ടി.സി. ബസ് സര്‍വീസുകള്‍ മുടങ്ങി. കുടിശിക കൊടുത്തു തീര്ക്കാത്തതിനെതുടര്ന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ( ഐ.ഒ.സി.) കെ.എസ്.ആര്.ടി.സിക്കുള്ള ഡീസല്‍ വിതരണം നിറുത്തിവച്ചതാണ് വിനയായത്. പ്രതിസന്ധി പരിഹരിക്കാനായി, മറ്റ് ഡിപ്പോകളിലേക്കായി കൊണ്ടു വന്ന ഡീസല്‍ ലോഡ് വയനാട്ടിലെത്തിച്ചാണ് ഉച്ചയോടെ പ്രശ്നം പരിഹരിച്ചത്. ബത്തേരിയില്‍20, ബത്തേരിയില്‍ 18, മാനന്തവാടിയില്‍ ഏഴ് എന്നിങ്ങനെയാണ് മുടങ്ങിയ സര്‍വീസുകളുടെ എണ്ണം. മാനന്തവാടി ഡിപ്പോയില്‍ നിന്ന് പതിവു പോലെ രാവിലെ ബസുകള്‍ സര്‍വീസിനയച്ചു. എന്നാല്‍ ഡീസല്‍ തീര്‍ന്നതോടെ പല ബസുകള്‍ അധികം വൈകാതെ ഡിപ്പോയില്‍ തിരിച്ചെത്തി. പെരുമ്പാവൂരിലെ ഡിപ്പോയിലേക്ക് ശനിയാഴ്ച അയച്ച ഡീസല്‍ ഇന്നലെ വയനാട്ടിലെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. മലബാര്‍ മേഖലയിലെ ഡിപ്പോകളിലേക്ക് ഡീസല്‍ കൊണ്ടു വന്നിരുന്നത് ഐ.ഒ.സിയുടെ മൈസൂര്‍ പ്ലാന്റില്‍ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: