കല്‍പ്പറ്റ : ചേംബര്‍ ഓഫ് കോമേഴ്സ് പ്രോജക്ട് മീറ്റിങ് നടത്തി. അടിവാരം മുതല്‍ ലക്കിടി വരെ വയനാട് റോപ് വെ ആരംഭിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മണിക്കൂറില്‍ 300ഓളം ടൂറിസ്റ്റുകളെ വയനട് ചുരത്തില്‍ വിഗഹ വീക്ഷണം സാധ്യമാക്കുന്ന പദ്ധതിക്ക് വരുന്ന ഫണ്ടും സാങ്കേതിക ജ്ഞാനവും ചേംബര്‍ സ്വായത്തമാക്കിയതായും സര്‍ക്കാര്‍ അനുമതിക്കുള്ള നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചു. കോഴിക്കോട്, കണ്ണൂര്‍, കോയമ്പത്തൂര്‍, ബംഗളൂരു തുടങ്ങിയഇടങ്ങളിലേക്കും മറ്റും എയര്‍പോര്‍ട്ടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വയനാട് എയര്‍പോര്‍ട്ടാണ് ചേംബര്‍ ലക്ഷ്യമിടുന്ന മറ്റൊരു പദ്ധതി. ലാന്‍ഡ് മാര്‍ക്ക് ബില്‍ഡേഴ്സ് വയനാടാണ് പരിപാടിക്ക് വേദിയൊരുക്കിയത്. ജില്ലയില്‍ ഹോര്‍ട്ടികള്‍ച്ചറിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ചേംബര്‍ പ്രോജക്ട് മീറ്റിങ്ങില്‍ പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹന്‍ ചന്ദ്രഗിരി സ്വാഗതം പറഞ്ഞു. എസ്.എസ്.എ മുന്‍ ഡയറക്ടര്‍ ഇ.പി. മോഹന്‍ദാസ് പ്രോജക്ട് അവതരിപ്പിച്ചു. എം.എ.എസ്. മേനോന് മുഖ്യപ്രഭാഷണം നടത്തി. ലാന്‍ഡ് മാര്‍ക്ക് വേള്‍ഡ് എന്ന പ്രോജക്ടിന്റെ ദൃശ്യാവിഷ്കാരണവും വിശദീകരണവും സീനിയര്‍ മാനേജര്‍ സി.പി. വിജയകുമാര്‍ നിര്‍വഹിച്ചു. ഡോ. കെ. സലീം, അഡ്വ. ടി.കെ. റഷീദ്, റെയ്മണ്‍ താഴത്ത്, മാത്യു കരിക്കേടം, അഡ്വ. സാദിഖ് എന്‍, ജോസഫ് കപ്യാരുമല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: