മാനന്തവാടി : പെന്ഷന് പണം തട്ടിയെടുത്ത കൗണ്‍സിലര്‍ പി.ടി.ബിജു രാജിവെക്കണം എന്നാവശ്യപ്പെട്ട് ബിജെ പി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വഞ്ചനാ കുറ്റത്തിന് പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ഒരുനിമിഷം പോലും കൗണ്‍സിലര്‍ സ്ഥാനത്ത് തുടരാന്‍ പി.ടി.ബിജുവിന് അര്‍ഹതയില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മാനന്തവാടി മണ്ഡലം പ്രസിഡണ്ട് കണ്ണന് കണിയാരം ആവശ്യപ്പെട്ടു. കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ഡിവൈഎഫ്ഐയുടെ നടപടി അപലപനീയമാണ്. യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം.സി, കെ.സന്തോഷ്, മനോജ്.എ.എ, അബ്ദുള്‍ സത്താര്‍, സി.കെ രാജീവന്, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: