കൂറ്റനാട്: ചെരിപ്പൂരില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ ആറുപേരെകൂടി പോലീസ് അറസ്റ്റു ചെയ്തു. ചെരിപ്പൂര് ചോലക്കല്‍ വീട്ടില്‍ മുഹമ്മദ് നാസര്‍(30), ഫൈസല്‍ എന്ന മുത്തു(35), തെക്കേതില്‍ അബ്ബാസ്(27), കിഴക്കേതില്‍ ഇസ്മയില്‍ എന്ന മുസ്തഫ(28), അമ്പലത്ത് വീട്ടില്‍ ആബിദ്അലി(24), കുന്നത്ത് വീട്ടില്‍ ഹര്‍ഷാദ്(21) എന്നിവരെയാണ് പട്ടാമ്പി സി.ഐ. പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കേസില്‍ ഒന്നാം പ്രതിയായ കറുകപുത്തൂര്‍ ചാഴിയാട്ടിരി മലയം കുന്നത്ത് രജീഷ് എന്ന കുട്ടനെ(28) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. എസ്.ഐ.സത്യന്, എ.എസ്.ഐ.ഫസലുദ്ദീന്‍, സീനിയര്‍ സി.പി.ഒ.മാരായ ഉണ്ണികൃഷ്ണന്, വിനോദ്, സി.പി.ഒ.മാരായ ബിജു, ഷാജഹാന്, റഷീദ്, ഷമീര്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. മറ്റുപ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: