പാലക്കാട്: കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകനായ രമിത്തിനെ കൊലപ്പെടുത്തുകയും, നിരന്തരമായി സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അക്രമത്തിലും പ്രതിഷേധിച്ചു നടന്ന ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താല്‍ തകര്‍ക്കാന്‍ സിപിഎം അഴിച്ചു വിട്ട അക്രങ്ങളൊഴികെ ശാന്തമായിരുന്നു. ദേശീയപാതയിലൂടെ മാത്രമേ ഏതാനും അത്യാവശ്യ വാഹനങ്ങള്‍ പോയിരുന്നുള്ളു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഓഫീസുകളും വിഭ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് സംഘ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.
ബിജെപി ജില്ലാ കാര്യാലയത്തില്‍ നിന്ന് തുടങ്ങി സ്റ്റേഡിയും ബസ്സ്റ്റാന്‍ഡ് പരിസരത്തു സമാപിച്ചു. ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയില്‍ ബിജെപി സ്റ്റേറ്റ് സെക്രട്ടറി സി.കൃഷ്ണകുമാര്‍, സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് എന്‍.ശിവരാജന്, ആര്.എസ്.എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സുധീര്‍, ജില്ലാ കാര്യവാഹ് എ.സി.രാജേന്ദ്രന്, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.രാജേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു.
അകത്തേത്തറയില്‍ നടന്ന പ്രതിഷേധപ്രകടനത്തിന് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എസ്.ഷിജു, മലമ്പുഴ മണ്ഡലം ജന.സെക്രട്ടറി സുരേഷ് വര്‍മ്മ, രാമചന്ദ്രന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.കെ.അജയ് എന്നിവര്‍ സംസാരിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി എ.സി.മോഹനന്, സ്വാമിനാഥന്, ബാബു,പ്രകാശന്,സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
കൊല്ലങ്കോട്: നടത്തിയ പ്രതിഷേധ പ്രകടനം മണ്ഡലം കാര്യവാഹ് കാമേശ്വരന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.എന്‍. രമേഷ്, ദിവാകരന്, ബാബു, കണ്ണന്, രാമദാസ്, വിനോദ് കുമാര്‍, അര്ജ്ജുനന്, രാജന്, രാജേഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി. മുതലമടയില്‍ നടത്തിയ പ്രതിഷേധ പ്രകടനം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എം സുരേന്ദ്രന്, അനന്തന്, ശിവദാസ്, അരവിന്ദാക്ഷന്, സതീഷ്, അനുരാഗ്, എന്നിവര്‍ നേതൃത്വം നല്കി. കൊടുവായൂരിര് ബിജെപി നെന്മാറ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്. സുനില്‍ ഉദ്ഘാടനം ചെയ്തു. ജില്ല ശാരീരിക്ക് ശിക്ഷ പ്രമുഖ് എം.കെ ദിനേശന്, വ്യവസ്ഥ പ്രമുഖ് കെ.എസ്. രാജേഷ്. താലൂക്ക് കാര്യവാഹ് ആനുപ്. ബിജെപി ജില്ലാ കമ്മറ്റി അംഗം സുബ്രഹ്മണ്യന്, മാണിക്കന്, സുരേഷ്, എന്നിവര്‍ നേതൃതം നല്കി. വടവന്നൂരില്‍ നടന്ന പ്രകടനം ബിജെപി നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റ് കെ. വേണു ഉദ്ഘാടനം ചെയ്തു. പി.ജെ ദീപക്. കെ.വി. ചന്ദ്രന്. എ കൃഷ്ണന്‍കുട്ടി, സി.ആര്. സുനില്‍, കെ.സി. ബാലകൃഷ്ണന്, എസ്. രാജേഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
ചിറ്റൂര്‍: അഞ്ചാംമൈലില്‍ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എകെ ഓമനക്കുട്ടന് ഉദ്ഘാടനം ചെയ്തുന്ന താലുക്ക് സഹകാര്യവാഹ് എസ്.ദിനേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബി .ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി എ .കെ മോഹന്‍ദാസ്,വൈസ് പ്രസിഡണ്ട് കെ. ശ്രീകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എം. ബാലകൃഷ്ണന്, ആര്. ജഗദീഷ്, കെ. ഷിനു, എസ്. ശെല്‍വരാജ,് മനോഹരന്, എ. മണികണ്ഠന്, വി.ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
കൊഴിഞ്ഞാമ്പാറയില്‍ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് കെ.പ്രഭാകരന് ഉദ്ഘാടനം ചെയ്തു. എ. പ്രഭാകരന് അദ്ധ്യക്ഷത വഹിച്ചു. പി.വിചിത്രന്‍, ഷിബു, സുനില്‍, സി.രഞ്ജിത്ത്, മനീഷ് എന്നിവര്‍ നേതൃത്വം നല്കി
‘തത്തമംഗലത്ത് ആര്‍എസ്എസ് ചിറ്റൂര്‍ താലൂക്ക് സഹകാര്യവാഹ് സനോജ് ഉദ്ഘാടനം ചെയ്തു ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡണ്ട് ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. രാജേഷ്, ബി കണ്ണന്ജോതി, എസ്.പ്രതിഷ് എന്നിവര്‍ നേതൃത്വം നല്കി.
കല്ലുകൂട്ടിയാലില് ബി ജെ പി മണ്ഡലം ജനറല്‍ സെക്രട്ടറി പി.രമേഷ് ഉദ്ഘാടനം ചെയ്തു. പെരുവെമ്പില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എ.ബിജു ഉദ്ഘാടനം ചെയ്തു. എസ്.സുജു അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ്. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഗിരിഷ്, യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സുജിത്ത് എന്നിവര്‍ നേതൃത്വം നല്കി. എരുത്തേമ്പതിയില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ലോകനാഥന് ഉദ്ഘാടനം ചെയ്തു. മണ്ഡല് കാര്യവാഹ് കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് ജ്ഞാനകുമാര്‍, എം ശെല്‍വരാജ് ആര്.വി.രാധാകൃഷ്ണന്, സുന്ദര്‍രാജ സെന്തില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഗോപാലപുരത്തു ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡല് കാര്യവാഹ് കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് മേഖല പ്രസിഡണ്ട് സുബ്രഹ്മണ്യന്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് കുമരേഷ്, ആര്.ശെന്തില്‍കുമാര്‍, എം.ബാബു പഴണിസ്വാമി, സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
ഷൊര്‍ണൂര്‍: ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. സതീഷ് കുമാര്‍, സെക്രട്ടറി കെ.പി. അനൂപ്, ആര്‍എസ്എസ് ഖണ്ഡ് വ്യവസ്ഥാ പ്രമുഖ് രവീന്ദ്രന് ,ഖഡ് ബൗദ്ധിക്ക് പ്രമുഖ് പ്രവീണ്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് നന്ദകുമാര്‍, ബിഎംഎസ് മേഖല സെക്രട്ടറി കെ. നാരായണന്, ഗോപി, ഗോപന് കല്ലിപ്പാടം എന്നിവര്‍ നേതൃത്വം നല്കി.
കല്ലടിക്കോട്: പുലാപ്പറ്റയില്‍ നടന്ന പ്രകടനത്തിന് ബിജെപി ഒറ്റപ്പാലം മണ്ഡലം ജന.സെക്രട്ടറി പി.എ.സജീവ് കുമാര്‍,കെ.നിഷാദ്, ചന്ദ്രശേഖരന്,കെ.രാജന്, മനോജ്,ജോമേഷ് ഐസക് എന്നിവര്‍ നേതൃത്വം നല്കി.
കുഴല്‍മന്ദം: നൊച്ചുള്ളിയില്‍ നിന്നാരംഭിച്ച പ്രകടനം കുഴല്‍മന്ദം വഴി കുളവന്‍മൊക്കില്‍ സമാപിച്ചു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് പി.മണികണ്ഠന് ഉദ്ഘാടനം ചെയ്തു. എസ്.അരുണ്‍കുമാര്‍ അധ്യക്ഷതവഹിച്ചു.ബിഎംഎസ് കുഴല്‍മന്ദം മേഖലാ ജോ.സെക്രട്ടറി സി.സുന്ദരന്‍, രാജേഷ്, ബേബി,മഹേഷ്, ഗോപിനാഥന്,സഹദേവന്, വെങ്കിടാചലന്‍ ,തങ്കരാജ്, എന്‍.വിജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
പട്ടാമ്പി; ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എം.ഹരിദാസ്, ആര്.എസ്.എസ് പട്ടാമ്പി ഖണ്ഡ് സഹകാര്യവാഹ് കെ.സനൂഷ് , ബജരംഗ്ദള്‍ സംസ്ഥാന സംയോജക് വി.പി.രവീന്ദ്രന്, അഡ്വ.പി.മനോജ്, എം.പി.മുരളീധരന്, ഗോപി പൂവ്വക്കോട്, വി.സത്യനാരായണന്, വി.വിനോദ് നേതൃത്വം നല്കി.
മണ്ണാര്‍ക്കാട്: ടൗണില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കോടതിപ്പടി, നെല്ലിപ്പുഴ ജംഗ്ഷന് വഴി ധര്മ്മര്കോവില് പരിസരത്ത് സമാപിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി.മനോജ്,കൗണ്‍സിലര്‍മാരായ അഡ്വ.പി.എം.ജയകുമാര്‍, എ.ശ്രീനിവാസന്, ആര്‍എസ്എസ് താലൂക്ക് സമ്പര്‍ക്ക് പ്രമുഖ് ടി.പി.രാജന്,കോങ്ങാട് മണ്ഡലം പ്രസിഡന്റ് രവി അടിയത്ത്,ബാലഗോപാലന്, കെ.വി.ഹരിദാസ്,ശബരി, അപ്പുകുട്ടന്‍, രവീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
കൂറ്റനാട്: ആര്.എസ്.എസ്. താലൂക്ക് സംഘചാലക് രാമന്‍മാസ്റ്റര്‍, കാര്യവാഹ് ബിനോജ്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി.ദിവാകരന്, ഒ.എസ് ഉണ്ണികൃഷ്ണന്, ന്യുനപക്ഷമോര്ച്ചാ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ, ദിനേശന് എറവക്കാട്, ഹിന്ദു ഐക്യവേദി താലൂക്ക് പസിഡന്റ് കാര്ത്തികേയന്, കെ.സി.കുഞ്ഞന്‍, ധര്മ്മരാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: